തൃശൂർ: തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് പാലിക്കാനൊരുങ്ങി നടനും എംപിയുമായ സുരേഷ് ഗോപി.  തിരഞ്ഞെടുപ്പ് സമയത്ത് ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനം അദ്ദേഹം നൽകിയിരുന്നു.  അത് നിറവേറ്റാനാണ് അദ്ദേഹം ഇപ്പോൾ ഒരുങ്ങുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കോർപ്പറേഷൻ പദ്ധതി സമർപ്പിച്ചാൽ ഉടൻ ഫണ്ട് അനുവദിക്കുമെന്ന് സുരേഷ് ഗോപി (Suresh Gopi) അറിയിച്ചിട്ടുണ്ട്.  എല്ലാ തരത്തിലുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സമുച്ചയമാണ് എംപി ഫണ്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നതെന്നും 2022 ഏപ്രിൽ മാസത്തോടെ പണി തീർത്ത് ഉദ്ഘാടനം നിർവ്വഹിക്കാവുന്ന തരത്തിൽ തൃശൂർ കോർപ്പറേഷൻ പദ്ധതി സമർപ്പിച്ചാൽ ഉടൻ ഫണ്ട് അനുവദിക്കുവാനുമാണ് തീരുമാനം.


Also Read: Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും 


നാളികേര വികസന ബോർഡിന്റെ പദ്ധതി അവണിശ്ശേരി പഞ്ചായത്തിൽ നടപ്പാക്കുന്നതിന്റെ ചർച്ചകൾക്കിടെയാണ് ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്ന കാര്യം ബിജെപി ജില്ലാ നേതാക്കളെ സുരേഷ് ഗോപി (Suresh Gopi) അറിയിക്കുന്നത്. 


മത്സ്യ മാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ഏറ്റവും വൃത്തിയോടെ മാത്രമല്ല ആധുനിക സൗകര്യങ്ങളോട് കൂടിയ വ്യാപാര സമുച്ചയമാണ് എംപി ഫണ്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.