കോട്ടയം: ഉത്സവപ്പറമ്പിൽ ആൽമരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചങ്ങനാശേരിയിലാണ് സംഭവമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്സവപ്പറമ്പിൽ താലപ്പൊലിക്കിടയിലേക്ക് ആൽമരത്തിന്റെ വൻ ശിഖരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ എട്ടോളം പേർക്ക് പരിക്കും വൈദ്യുതാഘാതവും ഏറ്റിട്ടുണ്ട്. വെളളിയാഴ്ച ഗൾഫിൽ നിന്നും വീട്ടിൽ എത്തിയ ചങ്ങനാശേരി പൂവം കണിയാംപറമ്പിൽ സതീഷന്റെ മകൻ സബിൻ സതീഷ് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടം നടന്നത്.


ALSO READ: തിരുവനന്തപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; നിരവധി കോഴികളെ കൊന്നു


പൂവം എസ്എൻഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്ന സമയത്താണ്  ആലിന്റെ വൻ ശിഖരം ഒടിഞ്ഞ് വീണ് ലൈൻ കമ്പിയിൽ തട്ടി മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റിരിക്കുന്നത്. 


അപകടം നടന്നതിന് പിന്നാലെ ചങ്ങനാശേരി അഗ്നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉത്സവത്തിൽ പങ്കെടുക്കാൻ വിദേശത്ത് നിന്നും എത്തിയതായിരുന്നു സബിൻ. മാതാവ് രതി. ഭാര്യ അശ്വതി.


വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം


മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരൻ മരിച്ചു. കരേക്കാട് കടവഞ്ചേരി കപ്പൂരത്ത് വീട്ടിൽ മുഹമ്മദ് ഹംദാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയിൽ കുതിർന്നു നിന്ന കല്ല് വന്ന് വീഴുകയായിരുന്നു.


അപകടത്തിന് പിന്നാലെ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാടാമ്പുഴ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു നൽകി. കൊളമംഗലം എം.ഇ.ടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഹംദാൻ. ഹംസയാണ് പിതാവ്, സഹീറ മാതാവ്, മുഹമ്മദ് ഹനാൻ സഹോദരനാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.