ഇടുക്കി: ഇടുക്കി കമ്പംമേടിനു സമീപം ഒരാള്‍ക്ക് വെടിയേറ്റു. സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തണ്ണിപ്പാറ സ്വദേശി ഉല്ലാസിനാണ് വെടിയേറ്റത്. ഇയാളുടെ രണ്ടുകാലുകളിലും വെടിയേറ്റിട്ടുണ്ട്. ഇയാളെ ഉടനെതന്നെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.


ഇയാളുടെ സുഹൃത്തായ കട്ടേക്കാനം സ്വദേശി ചക്രപാണി സന്തോഷാണ് വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നശേഷം രക്ഷപ്പെട്ട ഇയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.


പൊലീസ് ചക്രപാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തോക്ക് കൈവശം വച്ചതിന് ചക്രപാണിയുടെ പേരില്‍ നേരെത്തെയും കേസുണ്ട്.