ഇടുക്കി: മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് വഴി മടങ്ങുകയായിരുന്ന വിനോദ സഞ്ചാര സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ബൈസണ്‍വാലി സ്വദേശിയായ ശശിയുടെ വീട്ടിലേയ്ക്ക് ഇടിച്ച കയറുകയറി. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം; ഇന്നും നാളെയും അലർട്ടുകളില്ല


 


അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിയ്ക്കുകയും ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക മാറ്റുകയും ചെയ്തു. അപകടത്തിൽ കർണാടക സ്വദേശിയായ  ജീവന്‍ ഗൗഡ മരിച്ചു. മറ്റുള്ളവരുടെ ചികിത്സ നടക്കുകയാണ്. 


Also Read: മൂന്നാം ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഹൈദരാബാദിനെ തകർത്തത് എട്ട് വിക്കറ്റിന്


ട്രാവലർ വീടിന്റെ മുന്‍ വശത്തെ ഷെഡിലേയ്ക്കാണ് ഇടിച്ച് കയറിയത്. ഈ സമയം, വീട്ടുകാര്‍ മുന്‍ വശത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി എന്നുവേണം പറയാൻ. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾ തകര്‍ന്നു. അപകടം നടന്ന ഉടനെ ഓടി കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്