Koottickal landslide: കൂട്ടിക്കൽ ഉരുൾപൊട്ടൽ; ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് മാറ്റി
കോട്ടയം: കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ (Koottickal landslide) കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട് കാണാതായ കൊക്കയാർ സ്വദേശി ആൻസിയുടേതാണെന്നാണ് സംശയിക്കുന്നത്. എരുമേലി ചെമ്പത്തുങ്കൽ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം (Dead body) കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ (Heavy rain) തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 24 വരെ അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് യാത്രാനിരോധനം (Travel restrictions).
ALSO READ: Night Travel Ban : അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു
കേരളത്തിലെ പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിതുരയിൽ മലവെള്ളപ്പാച്ചിലിൽ ഒരു വീട് പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. വിതുര മീനാങ്കൽ പന്നിക്കുഴിയിലാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വീടുകൾ തകർന്ന് വീണത്.
പന്നിക്കുഴിയിൽ അജിത കുമാരിയുടെ വീടാണ് പൂർണമായും തകർന്നത്. വിതുര വനമേഖലയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ആളപായമുണ്ടായില്ല. പ്രദേശവാസികളെ സമീപത്തെ ട്രൈബൽ സ്കൂളിലേക്ക് മാറ്റി.
ALSO READ: Crop destruction | കൃഷി നാശം: ദുരിതാശ്വാസ തുക ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...