കണ്ണൂര്‍:മുംബെയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവേ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,
ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഹുസൈന്‍ ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂണ്‍ 9 നാണ് ഇയാള്‍ മുംബെയില്‍ നിന്നെത്തിയത്,ഇയാള്‍ നിരീക്ഷണത്തില്‍ കഴിയവെ ശക്തമായ പനിയും വയറിളക്കവും മറ്റ് 
രോഗലക്ഷണങ്ങളും ഉണ്ടായിരുന്നു.


കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.


Also Read:ആശുപത്രികൾ നിറയും, ബെഡുകൾക്ക് ക്ഷാമമുണ്ടാകും, 5 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്


ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി.


പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലുരുന്ന മാഹി സ്വദേശി കേന്ദ്ര ആരോഗ്യമാന്ത്രലയത്തിന്‍റെ കണക്കില്‍ 
കേരളത്തിലെ കോവിഡ് മരണങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.


അതേസമയം കേരളത്തിന്‍റെ പട്ടികയില്‍ ഈ മാഹി സ്വദേശിയുടെ മരണം ഉള്‍പ്പെടുത്തിയിട്ടില്ല.