ആശുപത്രികൾ നിറയും, ബെഡുകൾക്ക് ക്ഷാമമുണ്ടാകും, 5 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്

ഇവിടത്തെ നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വലിയതോതിൽ ക്ഷാമം നേരിടാനുള്ള സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്

Last Updated : Jun 12, 2020, 11:37 AM IST
ആശുപത്രികൾ നിറയും, ബെഡുകൾക്ക് ക്ഷാമമുണ്ടാകും, 5 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്

രാജ്യത്ത് കൊറോണ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഐസിയു ബെഡുകൾ, വെന്റിലേറ്ററുകൾ എന്നിവ നിറയുമെന്നും ഇവയ്ക്ക് ക്ഷാമമുണ്ടാകുമെന്നും കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നിലവിൽ 5 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജ്‌റാത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടത്തെ നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വലിയതോതിൽ ക്ഷാമം നേരിടാനുള്ള സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്.

Also Read: കഴിഞ്ഞ മാസങ്ങളിലെ നഷ്ടം നികത്താൻ എണ്ണക്കമ്പനികൾ.... പെട്രോൾ, ഡീസൽ നിരക്ക് ഇനിയും ഉയരും...!!

ഡൽഹിയിൽ ജൂൺ ആദ്യവാരം തന്നെ കിടക്കകൾക്ക് ക്ഷാമം നേരിടുന്നതായി അറിയിച്ചിരുന്നു. ഇതിനാൽ അന്യസംസ്ഥാനക്കാർക്ക് ചികിത്സ നൽകില്ലെന്ന് പോലും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ (Arvind Kejriwal)ഒരുഘട്ടത്തിൽ പറയുകയുണ്ടായി.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മുന്നറിയിപ്പു നൽകിയത്. തമിഴ്നാട്ടിൽ ജൂലൈ ഒൻപതോടെ കിടക്കകളും ബെഡുകളും നിറയും. രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ രോഗം ബാധിച്ച മഹാരാഷ്ട്രയിൽ ജൂൺ എട്ട് മുതൽ ഐസിയു കിടക്കകളുടെ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്.

Trending News