മലപ്പുറം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,മുന്‍ സന്തോഷ്‌ ട്രോഫി താരം ഇളയിടത്ത് ഹംസക്കോയയാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

61 വയസുകാരനായ ഹംസക്കോയ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്,മെയ് 21 ന്  മഹാരാഷ്ട്രയില്‍ നിന്നും കുടുംബത്തോടൊപ്പം തിരികെയെത്തിയതാണ്
ഹംസക്കോയ,ഭാര്യക്കും മകനുമാണ് ആദ്യം കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.


ഫുട്ബോള്‍ താരമായ ഹംസക്കോയ മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം മൈതാനത്ത് ഇറങ്ങിയിട്ടുണ്ട്.


ന്യുമോണിയ ബാധിതനായിരുന്ന ഹംസക്കോയയ്ക്ക് പ്ലാസ്മാ തെറാപ്പി നടത്തിയിരുന്നു.പ്ലാസ്മാ തെറാപ്പി ചികിത്സ നടത്തിയ ശേഷം 
സംസ്ഥാനത്ത് മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.


Also Read:Corona Virus;''മറ്റു രാജ്യങ്ങളെ പോലെ ദൈവത്തിന്‍റെ നാടും ശവപറമ്പാക്കരുത്''


കോവിഡില്‍ നിന്ന് മുക്തരായ തിരൂര്‍,പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചത്.


ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ട് ചെറുമക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.


എന്നാല്‍ ഇവരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.


സംസ്ഥാനത്ത് കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.