പാലക്കാട്:ഒരു മാധ്യമ പ്രവര്‍ത്തകന്‍ പാലക്കാടിലെ തന്‍റെ കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്നത്.
കഴിഞ്ഞ ദിവസം മാത്രം 40 കോവിഡ് കേസുകളാണ് പുതിയതായി വന്നിരിക്കുന്നത്. പാലക്കാടിന്റെ അവസ്ഥയോര്‍ത്ത് പേടി തോന്നി തുടങ്ങി,
തന്‍റെ സ്വന്തം അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍ രതീഷ് പുളിക്കന്‍റെ കുറിപ്പ്.
തലങ്ങും വിലങ്ങും 108 ആംബുലൻസുകൾ ഓടുന്നത് ജനം കാണുന്നുണ്ടോന്നറിയില്ല. ഇതുവരെ വളരെ നന്നായി സേവനം നടത്തിയിരുന്ന സർക്കാർ
സംവിധാനങ്ങളൊക്കെ ഒന്ന് അയഞ്ഞ അവസ്ഥ എന്നും മാധ്യമ പ്രവര്‍ത്തകനായ രതീഷ് പുളിക്കന്‍ പറയുന്നു.
Also Read:കൊറോണ വൈറസ്;ഭീതിയോടെ ലോകം;മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു!
കഴിഞ്ഞ ദിവസം കോവിഡ് മരിച്ചയാളുടെ മൃതദേഹം ഒരു ഉത്തരവാദിത്വവുമില്ലാതെ വൈദ്യുത ശ്മശാനത്തിൽ കൊണ്ടുവന്ന് ഇട്ടത് ഒരു മണിക്കൂറിലധികമാണ്. ആ മൃതദേഹം അവിടെ കിടക്കുമ്പോൾ
തന്നെ മറ്റു രണ്ട് മൃതദേഹങ്ങളും സംസ്കരിക്കാൻ കൊണ്ടുവരികയും അതിന് ചുറ്റും ഒരു 40 പേർ കറങ്ങി തിരിഞ്ഞ് നടക്കുകയും ചെയ്യുന്നു.
നിയന്ത്രിക്കാൻ ഒരു പോലീസ് കാരൻ പോലും ഉണ്ടായില്ല എന്നും അദ്ധേഹം ചൂണ്ടിക്കാട്ടുന്നു.
മരണ സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ആ ഒരു മണിക്കൂർ .ഇത്രയും ഉത്തരവാദിത്വമില്ലാതെ പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടും
ഒരാളും അതിനെ കുറിച്ച് അന്വേഷിക്കാത്തത് സംവിധാനങ്ങൾ മൊത്തം താളം തെറ്റുന്നതിൻ്റെ തുടക്കമാണെന്ന് എനിക്ക് തോന്നുന്നു.
ഇതുവരെ കരുതലോടെ നിന്ന സർക്കാർ സംവിധാനങ്ങളെ കുറച്ചാളുകൾ ചേർന്ന് തകർക്കാൻ ശ്രമിക്കരുത് എന്നും അദ്ധേഹം പറയുന്നു.
മറ്റു രാജ്യങ്ങളെ പോലെ ദൈവത്തിന്‍റെ നാടും ശവപറമ്പാക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ധേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ചുവടെ,