ഇടുക്കി: കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിന്നക്കനാൽ ബി എൽ റാം സ്വാദേശി വെള്ളക്കല്ലിൽ സൗന്ദർരാജ് മരിച്ചു. ആന്തരിക അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണ കാരണം. തേനി മെഡിക്കൽ കോളജിൽ ചികത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചക്കകൊമ്പന്റെ ആക്രമണത്തിൽ സൗന്ദർരാജന് പരിക്കേറ്റത്. ഗുരുതര പരിക്കിനെ തുടർന്ന് തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുപത്തി ഒന്നാം തിയ്യതി തിങ്കളാഴ്ച ഉച്ചക്ക് ശേഷം കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ്   സൗന്ദർരാജനെ കാട്ടാന ആക്രമിച്ചത്. വർഷങ്ങൾക്ക് മുമ്പ് വീണു പരിക്കേറ്റതിനാൽ സൗന്ദർരാജന്റെ വലതു കാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ സൗന്ദർരാജന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇയാളുടെ മകളുടെ മകൻ റെയ്സനും കൃഷിയിടത്തിൽ ഒപ്പം  ഉണ്ടായിരുന്നു. 


ALSO READ: കൊളഗപ്പാറ ചൂരിമലയിൽ വീണ്ടും കടുവ ആക്രമണം, പശുക്കിടാവിനെ കൊന്നു


സൗന്ദർരാജനെ ആന ആക്രമിക്കുന്നത് കണ്ട് റെയ്സൻ ഓടി റോഡിലെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴും ആന അവിടെത്തന്നെ ഉണ്ടായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ആനയെ തുരത്തിയ ശേഷം സൗന്ദർരാജനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. നെഞ്ചിൽ ഗുരുതര പരിക്കേറ്റ സൗന്ദർരാജന്റെ 2 കൈകളും ഒടിഞ്ഞിരുന്നു. കാട്ടാന ചവിട്ടിയട്ടിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണ കരണം. 


അരികൊമ്പനെ ചിന്നക്കനാൽ മേഖലയിൽ നിന്നും മാറ്റിയതിന് ശേഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സൗന്ദർരാജ്. 
കഴിഞ്ഞ എട്ടാം തിയ്യതി ബിഎൽ റാമിന് സമീപം പന്നിയാറിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ പരിമളം കൊല്ലപ്പെട്ടിരുന്നു. 2023 മുതൽ മൂന്നാർ വൈൽഡ് ഡിവിഷന് കിഴിൽ ഇതുവരെ 46 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.