കൊച്ചി: Palarivattom Accident: പാലാരിവട്ടം (Palarivattom) ചക്കരപ്പറമ്പിന് സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ (Car) മീഡിയനിലെ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്റഫിന്റെ മകൻ കെഎ മുഹമ്മദ് ആഷിഖാണ് മരിച്ചത്. 25 വയസായിരുന്നു.  നേരത്തെ ഇതേ വാഹനത്തിലുണ്ടായിരുന്ന അൻസീ  കബീറും (Ansi Kabeer) അഞ്ജനയും (Anjana Shajan) മരണമടഞ്ഞിരുന്നു.  


Also Read: Kochi car accident | കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു


അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് ഇന്നലെ രാത്രി എട്ടരയോടെയാണ് മരിച്ചത്.  നവംബർ ഒന്നിന് പുലർച്ചെ ഒരുമണിയോടെയായിരുന്നു ദേശീയപാതയിൽ അപകടം (Car Accident) നടന്നത്. വൈറ്റില ഭാഗത്തുനിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്നു കാർ ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മീഡിയനിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. 


കാറിൽ ഉണ്ടായിരുന്ന 2019 ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, 2019 ലെ മിസ് കേരള റണ്ണറപ്പായ അഞ്ജന ഷാജൻ എന്നിവർ അപകട സ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞിരുന്നു.  കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ ഇപ്പോൾ ചികിത്സയിലാണ്.


Also Read: Ansi Kabeer| ഹൃദയം നുറുങ്ങുന്ന വാക്കുകൾ, പോകാനുള്ള സമയമായി- ആ യാത്രക്ക് മുൻപ് അൻസി ഇൻസ്റ്റയിൽ കുറിച്ചു


ഇതിനിടെ മകളുടെ മരണം താങ്ങാനാവാതെ അൻസിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അൻസി ടെക്‌നോപാർക്കിലെ ഇൻഫോസിസിൽ ജോലി ചെയ്യുകയായിരുന്നു.  ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങിവരുകയായിരുന്നു ഇവർ. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.