കോഴിക്കോട് : സംസ്ഥാനത്ത് ഒരു നിപ കേസും കൂടി സ്ഥിരീകരിച്ചു. 24കാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അഞ്ചായി. നിലവിൽ മൂന്ന് പേരാണ് നിപ ബാധിതരായി ചികിത്സയിൽ തുടരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച ഒരു രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേരുടെ സ്രവ സാമ്പിളാണ് അയച്ചിരുന്നത്. ഒരാളുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇനി 11 പേരുടെ പരിശോധന ഫലം ഇനി ലഭിക്കാനുള്ളത്.


ALSO READ : Nipah: മലപ്പുറത്തും നിപ ഭീതി; ഒരാൾ നിരീക്ഷണത്തിൽ, മരിച്ചവരുടെ സമ്പ‍ർക്കപ്പട്ടികയിൽ ഇല്ല



നിപ: പുതിയ മാർഗ്ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്


- രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് ക്വാറന്റൈൻ നിർബന്ധം


- പനിയുള്ളവർ ചികിത്സ തേടണം; ആശുപത്രികളിൽ അണുബാധ നിയന്ത്രണ സംവിധാനം നടപ്പാക്കണം


-ഈ മാസം 24 വരെ കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി


- പരിശോധിച്ച് തീരുമാനമെടുക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി


- കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നെന്നും മന്ത്രി വീണ ജോർജ്


-വയനാട് കണ്ണൂർ മലപ്പുറം ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി


- 10 ദിവസം കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചു



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.