തൃശൂർ: നടനും എംഎൽഎയുമായ എം മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. 13 വർഷം മുൻപ് 2011ൽ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കവേ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ മുകേഷ് കയറിപ്പിടിച്ചുവെന്ന മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


വടക്കാഞ്ചേരി പോലീസ് കേസ് എടുത്തെങ്കിലും പ്രത്യേക സംഘമാണ് തുടർ അന്വേഷണങ്ങൾ നടത്തുക. നടി പരാമർശിച്ച ഹോട്ടലിൽ ഇത് സംബന്ധിച്ച് പോലീസ് സംഘം വിളിച്ച് അന്വേഷിച്ചിരുന്നു. കേസ് എടുത്ത കാര്യം സ്ഥിരീകരിച്ചെങ്കിലും വടക്കാ‍ഞ്ചേരി പോലീസ് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല. ലൈം​ഗികാതിക്രമ കേസിൽ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം, ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.


ALSO READ: 'പീഡനം നടന്നത് 101 D-യിൽ'; സിദ്ദിഖിന് കുരുക്ക് മുറുകുന്നു? ഹോട്ടൽ മുറി കാണിച്ചുകൊടുത്ത് നടി


ആരോപണം വ്യാജമല്ല, പരാതിയിൽ നിന്ന് പിന്മാറില്ല; ജയസൂര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരിച്ച് നടി


കൊച്ചി: തനിക്കെതിരെ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണങ്ങൾ തള്ളി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച നടൻ ജയസൂര്യയ്ക്കെതിരെ പരാതിക്കാരിയായ നടി. തന്റെ ആരോപണങ്ങൾ സത്യമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതിയിൽ നിന്ന് പിന്മാറില്ലെന്നും നടി എൻഡിടിവിയോട് പ്രതികരിച്ചു.


തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്ന ജയസൂര്യയുടെ വാദം കള്ളമാണ്. താൻ ഉയർത്തിയത് തെറ്റായ ആരോപണങ്ങൾ അല്ലെന്നും പരാതിക്കാരിയായ നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്.


താൻ പണം വാങ്ങിയിട്ടാണ് പരാതി നൽകിയതെന്ന് ആരോപണം ഉയർന്നു. ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത് സ്വന്തം അഭിമാനം സംരക്ഷിക്കാനാണ്. ഞാൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് ഒരിക്കലും എനിക്ക് നന്നായി വരില്ലെന്നും നടി പറഞ്ഞു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതെന്നും ഓർക്കുന്നത് നന്ന് എന്നയായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.