ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ (Mullaperiyar Dam) ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി.  രാവിലെ എട്ട് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടര്‍ 0.30 മീറ്റര്‍ ഉയര്‍ത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിലൂടെ 397 ക്യുസെക്സ് ജലമാണ് ഒഴുക്കിവിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.


Also Read: Rain alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഇതിനിടയിൽ മുല്ലപ്പെരിയാര്‍ കേസിലെ (Mullaperiyar Dam) ഹര്‍ജികള്‍ സുപ്രിംകോടതി ഡിസംബര്‍ 10 ന് പരിഗണിക്കും. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഉടന്‍ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മാത്രമല്ല മുല്ലപ്പെരിയാറുമായ ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്ക് ശേഷം റൂള്‍കര്‍വ് വിഷയം പരിഗണിച്ചാല്‍ മതിയെന്നും കേരളം ആവശ്യപ്പെട്ടു.


Also Read: അമൃതപുരി ആശ്രമത്തിന്റെ വാത്സല്യമേറ്റു വാങ്ങാൻ ഇനി 'ഭക്തി' ഇല്ല 


ഡാമിലെ ചോര്‍ച്ചയെ കുറിച്ച് രണ്ട് സംസ്ഥനങ്ങളും ഒന്നിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയും കേസില്‍ വാദം കേള്‍ക്കുമ്പോള്‍ അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ചോര്‍ച്ചയുടെ വിവരങ്ങള്‍ കൃത്യമായി കേരളത്തിന് നല്‍കുന്നുണ്ടെന്ന് തമിഴ്നാടും കോടതിയെ അറിയിച്ചു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.