അമൃതപുരി ആശ്രമത്തിന്റെ വാത്സല്യമേറ്റു വാങ്ങാൻ ഇനി 'ഭക്തി' ഇല്ല

അമൃതപുരി ആശ്രമത്തിന്റെ വാത്സല്യമേറ്റു വാങ്ങാൻ ഇനി ‘ഭക്തി’ എന്ന നായയില്ല.   

Written by - Zee Malayalam News Desk | Last Updated : Nov 23, 2021, 10:56 AM IST
  • അമൃതപുരിയുടെ വാത്സല്യമേറ്റു വാങ്ങാൻ ഇനി 'ഭക്തി' ഇല്ല
  • അമൃതാനന്ദമയി അമ്മയുടെ സന്തത സഹചാരിയായിരുന്ന ‘ഭക്തി’ എന്ന നായ മരണമടഞ്ഞു
  • ജനിച്ച നാൾ മുതൽ ഈ ആശ്രമത്തിൽ തന്നെയുണ്ടായിരുന്ന 'ഭക്തി'യ്ക്ക് പത്തു വയസുണ്ടായിരുന്നു
അമൃതപുരി ആശ്രമത്തിന്റെ വാത്സല്യമേറ്റു വാങ്ങാൻ ഇനി 'ഭക്തി' ഇല്ല

അമൃതപുരി ആശ്രമത്തിന്റെ വാത്സല്യമേറ്റു വാങ്ങാൻ ഇനി ‘ഭക്തി’ എന്ന നായയില്ല.  ആശ്രമത്തിലുള്ളപ്പോൾ അമൃതാനന്ദമയി അമ്മയുടെ സന്തത സഹചാരിയായി കാണുമായിരുന്ന അമൃതപുരിയിലെ  ‘ഭക്തി’ എന്ന നായ മരണമടഞ്ഞു. 

ജനിച്ച നാൾ മുതൽ ഈ ആശ്രമത്തിൽ തന്നെയുണ്ടായിരുന്ന 'ഭക്തി' എന്ന ഈ നായയ്ക്ക് പത്തു വയസുണ്ടായിരുന്നു.  അമ്മ ആശ്രമത്തിലുള്ള സമയമെല്ലാം 'ഭക്തി' എന്ന ഈ നായയും ഒപ്പം തുമ്പൻ എന്ന പതിനഞ്ചു വയസുള്ള മറ്റൊരു നായയും കൂടെയുണ്ടാകും.  ആശ്രമത്തിലെ ഒരു അന്തേവാസി മരണമടഞ്ഞാൽ എന്തൊക്കെയാണോ ചെയ്യുന്നത് അതേ ആദരവുകളോടെയാണ് ഭക്തിയുടെ സംസ്കാരം നടത്തിയത്.

Also Read: Adimalathura Animal Cruelty : അടിമലത്തുറയിൽ വളർത്ത് നായയെ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വർഷങ്ങൾക്ക് മുൻപ് അമൃതാനന്ദമയി അമ്മ ഒരു പെൺ നായയ്ക്ക് 'ഭക്തി' എന്ന് പേരിട്ടപ്പോൾ ഏവരും അമ്പരന്നുപോയിരുന്നു.  ഒരു നായയ്ക്ക് അത്തരമൊരു പേര് എങ്ങനെ അനുയോജ്യമാകും? എന്നതായിരുന്നു പലരുടെയും ചിന്ത.   ആശ്രമത്തിലെ മറ്റൊരു ആൺ നായയുടെ പേര് തുമ്പൻ (Tumban) എന്നായിരുന്നു. ആ പേരിനോട് ആർക്കും ഒരു അതിശയവുമില്ലായിരുന്നു.  മാത്രമല്ല അത് മലയാളത്തിലെ ഒരു ഹാസ്യ കഥാപാത്രം കൂടിയാണ്.  

ഭക്തി (Bhakti or devotion)  ഒരു ആത്മീയ ദർശനം അല്ലെങ്കിൽ ഒരനുഭൂതിയാണ്.  ലോകമെമ്പാടുമുള്ളവർ സ്വീകരിക്കുന്ന ഒരു പാതയാണ് ഭക്തിയെന്നു വേണമെങ്കിലും പറയാം.  മാത്രമല്ല ആശ്രമത്തിൽ ചിലർക്ക് അമ്മ ഈ പേര് നൽകിയിട്ടുമുണ്ട്.  പിന്നെങ്ങനെ ഈ പേര് ഒരു നായയ്ക്ക് ഇടും ഇങ്ങനൊക്കെ നിരവധി ചിന്തകൾ പലരുടെയും മനസ്സിൽ മാറിമറിഞ്ഞു.  

Also Read: Aadhaar-Ration Link: വീട്ടിൽ ഇരുന്ന് റേഷൻ കാർഡ് ആധാറുമായി എളുപ്പത്തിൽ ലിങ്ക് ചെയ്യൂ, വമ്പിച്ച ആനുകൂല്യങ്ങൾ നേടൂ 

എന്തൊക്കെയാണെങ്കിലും ആശ്രമത്തിലെ അന്തേവാസികളെപ്പോലെ അല്ലെങ്കിൽ അതിൽ കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരുന്നു ഭക്തിക്ക്.  ഭക്തിക്കും തുമ്പനും മാതാ അമൃതാനന്ദമയിക്കൊപ്പം ഏത് വേദിയിലും കയറാനുള്ള അനുവാദമുണ്ടായിരുന്നുവെന്നു വേണം പറയാൻ. 

ശരിക്കും പറഞ്ഞാൽ ആശ്രമത്തിലെ ചടങ്ങുകളിലും ഭജനയ്ക്കും ധ്യാനത്തിലുമൊക്കെ ഭക്തിയും ഉണ്ടാകും.   അമ്മ ഭജനത്തിനോ ധ്യാനത്തിനോ വേണ്ടി പീഠത്തിലിരിക്കുമ്പോൾ 'തുമ്പൻ' അമ്മയുടെ അരികിൽ സ്ഥാനം പിടിക്കുമ്പോൾ ഭക്തിയും ഒപ്പമുണ്ടാകും.  മാത്രമല്ല അവിടെയിരിക്കുന്ന അന്തേവാസികളുടെ അടുത്ത് പോയി വിടർന്ന കണ്ണുകൾ തുറന്ന് പരിചയം പുതുക്കുകയും ചെയ്യും.  അത്തരമൊരു വീഡിയോ നമുക്ക് കാണാം...

എല്ലാ ദിവസവും അമ്മ മുറിയിൽ നിന്നിറങ്ങുമ്പോൾ കാലുകൾ നീട്ടിയുള്ള 'ഭക്തി'യുടെ പ്രണാമം  അറിയാവുന്ന ഒന്നാണ്.  ഒപ്പം തന്റെതായ ശൈലിയിലുള്ള ഒച്ചയും പ്രശസ്തമാണ്.  അമ്മയുടെ മുറിക്കുള്ളിൽ പോലും ഏത് സമയത്തും ' ഭക്തിക്ക്' പ്രവേശനമുണ്ടായിരുന്നു.  

ഇനി കുറച്ചുനേരം 'ഭക്തി'യെ കണ്ടില്ലയെങ്കിൽ അവളെ അന്വേഷിച്ച് അമ്മ ആളെ വിടും.  അവർ വന്ന് ഭക്തിയെ അമ്മയ്ക്കരികിലേക്ക് കൊണ്ടുപോകും.  അത് കാണുമ്പോൾ നമുക്ക് തന്നെ തോന്നും അവൾ ആ പേരിന് തികച്ചും അർഹയാണെന്ന്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News