KSFE: ‘ആശ്വാസ് 2024’; കെഎസ്‌എഫ്‌ഇയിൽ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
KSFE Dues Settlement: സെപ്‌തംബർ 30 വരെ തുടരുന്ന പദ്ധതി കുടിശികയുള്ള എല്ലാ കെഎസ്‌എഫ്‌ഇ ഇടപാടുകാർക്കും ആശ്വാസമാകുന്ന നിലയിലാണ് നടപ്പാക്കുന്നതെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയിൽ ചിട്ടി, വായ്‌പാ കുടിശികൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ഇതിനായി ‘ആശ്വാസ് 2024’ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. സെപ്‌തംബർ 30 വരെ തുടരുന്ന പദ്ധതി കുടിശികയുള്ള എല്ലാ കെഎസ്‌എഫ്‌ഇ ഇടപാടുകാർക്കും ആശ്വാസമാകുന്ന നിലയിലാണ് നടപ്പാക്കുന്നതെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
കുടിശിക ആരംഭിച്ച വർഷത്തെ അടിസ്ഥാനമാക്കി ചിട്ടി കുടിശികയുടെ പലിശയിലും, വായ്‌പ കുടിശികയുടെ പിഴപ്പലിശയിലും ഇളവ് നൽകാനാണ് തീരുമാനം. 2018 ഏപ്രിൽ ഒന്നിന് മുമ്പ് കുടിശികയായ അക്കൗണ്ടുകളിൽ ചിട്ടിക്ക് 50 ശതമാനം പലിശ ഇളവും വായ്‌പയ്‌ക്ക് 50 ശതമാനം പിഴപ്പലിശ ഇളവും ലഭിക്കും. 2018 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് 45 ശതമാനമായിരിക്കും ഇളവ്. 2020 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് 40 ശതമാനവും, 2022 ഏപ്രിൽ മുതൽ 2023 മാർച്ച് മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് 30 ശതമാനവും 2023 മാർച്ച് ഒന്നുമുതൽ 2023 സെപ്‌തംബർ 30 വരെയുള്ള കുടിശികകൾക്ക് 25 ശതമാനവും വീതമാണ് ഇളവ് ലഭിക്കുക.
ALSO READ: ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കീഴടങ്ങി
ഭവന വായ്‌പ, ചിട്ടി എന്നിവ ഒഴികെയുള്ള അക്കൗണ്ടുകളിൽ മുതലിന് തുല്യമായ തുക പലിശയായി ഒടുക്കി അക്കൗണ്ട് തീർപ്പാക്കാനാകും. മുതലിനേക്കാൾ ഉയർന്ന പലിശ ബാധ്യതയിൽ, മുതലിന് തുല്യമായ പലിശ തുക ഒടുക്കിയാൽ മതിയാകും. ശാഖയിൽനിന്ന് റവന്യു റിക്കവറിക്കായി അയച്ച അക്കൗണ്ടുകളിൽ, റിക്കവറി നടപടികളുടെ ഫയൽ ആകാത്ത കേസുകളിൽ കുടിശികക്കാരെ വീണ്ടും ബന്ധപ്പെട്ട് പുതിയ പദ്ധതിയുടെ ആനുകൂല്യം നൽകി അക്കൗണ്ടിൽ തീർപ്പ് കൽപ്പിക്കാൻ ശാഖാ മാനേജർമാർക്ക് ചുമതല നൽകും.
വിരമിച്ച ജഡ്‌ജി, കെഎസ്എഫ്‌ഇയുടെ ഡയറക്ടർ ബോർഡ് അംഗം, ബന്ധപ്പെട്ട ശാഖ ഉൾപ്പെട്ട മേഖലയിലെ എജിഎം എന്നിവർ അടങ്ങിയ കമ്മിറ്റിയ്‌ക്കായിരിക്കും അദാലത്ത് നടപടികളുടെ നടത്തിപ്പ് ചുമതല. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ തീർപ്പാക്കാനാകാത്ത ആർ ആർ ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് മേളകൾ സംഘടിപ്പിക്കുമെന്നും ഇതിനായി സർവീസിൽനിന്ന് വിരമിച്ച ജഡ്‌ജിമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.