Online Rummy നിയമ വിരുദ്ധമാക്കി സംസ്ഥാന സർക്കാർ,വിഞ്ജാപനം പുറത്തിറങ്ങി
ഒാൺലൈനിലെ ഇത്തരം ഗാംബ്ലിങ്ങ്,ബെറ്റിങ്ങ് എന്നിവ ഗെയിമിങ്ങ് നിയമത്തിൽ ഉൾപ്പെടുത്താവുന്നതാണെന്ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു
തിരുവനന്തപുരം: ഒാൺലൈൻ റമ്മി (Online Rummy) ഗെയിമുകൾ നിയമവിരുദ്ധമാക്കി കേരളം വിഞ്ജാപനം പുറത്തിറക്കി. 1960-ലെ കേരള ഗെയിമിങ്ങ് ആക്ട് സെക്ഷൻ 14 എയിലാണ് ഇതിനായി ഭേദഗതി വരുത്തിയത്. നിരവധി പേർ ഒാൺലൈൻ റമ്മി മൂലം കടക്കെണിയിലായത് മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു.
ഇത് ചർച്ചയായതോടെ ഒാൺലൈനിലെ ഇത്തരം ഗാംബ്ലിങ്ങ്,ബെറ്റിങ്ങ് എന്നിവ ഗെയിമിങ്ങ് നിയമത്തിൽ ഉൾപ്പെടുത്താവുന്നതാണെന്ന് കേരള ഹൈക്കോടതി(Kerala HC) സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സംവിധായകൻ പോളി വടക്കന്റെ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിർദ്ദേശം. നേരത്തെ ചലച്ചിത്ര താരം അജു വർഗീസ്,തമന്നഭാട്ടിയ, ക്രിക്കറ്റ് വിരാട് കോഹ്ലി എന്നിവർക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു.
നിരവധി ആപ്പുകളാണ് നിലവിൽ ഒാൺലൈൻ റമ്മി അടക്കം കളിക്കുന്നതിനായുള്ളത്.നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റമ്മി നിരോധിച്ചത്.ഓൺലൈൻ റമ്മി കളി വലിയ വിപത്താണ് സമൂഹത്തിൽ സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.ഓൺലൈൻ ചൂതാട്ടത്തിനെതിരായ ഹരജിയിൽ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് (Brand)അംബാസിഡർമാർക്ക് ഹൈക്കോടതി നോട്ടീസും അയച്ചിരുന്നു.
അതിനിടയിൽ റമ്മി നിരോധിക്കുന്നത് തടയൺമെന്ന് ആവശ്യപ്പെട്ട് ആപ്പുകളുടെ നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. നേരത്തെ മറ്റ് ദക്ഷിണേന്ത്യൻ(South Indian) സംസ്ഥാനങ്ങൾ ഒാൺലൈൻ റമ്മി നിരോധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...