ബിജെപിയുടെ നയങ്ങളെ അക്ഷേപ്പിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. മറ്റു സംസ്ഥനങ്ങളില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുത്ത ബിജെപി കേരളത്തിലും അതെ പാത പിന്തുടരാനാണ് ശ്രമമെന്ന് ചാണ്ടി ആരോപ്പിച്ചു. പക്ഷെ ആ തന്ത്രം കേരളത്തില്‍ വിലപോവില്ലെന്നും ഇന്ത്യയിലെവിടെയുമെന്നപോലെ വര്‍ഗീയത മാത്രമാണ് കേരളത്തിലും ബിജെപി ലക്ഷ്യമിടുന്നതെന്നും ഉമ്മന്‍‌ചാണ്ടി ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വഴി ആരോപ്പിച്ചു. ഇതെല്ലാം മറച്ചു വെച്ച് വികസനത്തിന്‍റെ പേരു പറഞ്ഞു കേരളിയരെ കബിളിപ്പിച്ച് വോട്ട് നേടാനുള്ള പദ്ധതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING