തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫി.നെയും കോൺഗ്രസ്സിനെയും ഉമ്മൻ ചാണ്ടി നയിക്കും. അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഒൗദ്യോഗികമായി ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച അത്രയും വിജയം നേടാനാവാത്തത് യു.ഡി.എഫിൽ പല വശത്തു നിന്നും വിമർശനങ്ങൾക്ക് കാരണമായിരുന്നു. താരിഖ് അൻവർ നേരത്തെ കേരളത്തിലെത്തിയപ്പോഴും പാർട്ടിയിൽ സമഗ്രമായി അഴിച്ചു പണികൾ ഉണ്ടാവുമെന്ന് സൂചനകളും നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ:Tractor Rally: പോലീസിന് ഉചിതമായി തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി


നിലവിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായിരിക്കും ഉമ്മൻ ചാണ്ടി(Oomen Chandy). തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കാനുള്ള സമിതിയുടെ മേൽനോട്ടവും ഉമ്മൻചാണ്ടി വഹിക്കും. ഉമ്മൻചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം.തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് തിരിച്ചടിയായെന്നും ഹൈക്കമാൻഡ് വിലയിരുത്തി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു.


ALSO READ: കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ


അതിനിടയിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിയുമായി പങ്കുവയ്ക്കുമെന്ന വാർത്ത മാധ്യമങ്ങളുടെ നുണയാണെന്ന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. അധികാരത്തിൽ എത്തിയാൽ ഉമ്മൻ ചാണ്ടിക്ക് ഒരു ടേം മുഖമന്ത്രി പദം നൽകുമെന്ന വാർത്തകൾ രാഷ്ട്രീയ അന്തരീക്ഷത്തിൽ നടക്കുന്ന അനാവശ്യമായ പ്രചാരണങ്ങളാണെന്നും പാർട്ടിയിൽ അത്തരം ചർച്ചകളില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഒരുമിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.


നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നും യുഡിഎഫ് ഘടകകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അധികാരത്തിലെത്തിയാൽ രമേശ് ചെന്നിത്തല(Ramesh Chennithala)ക്കൊപ്പം ഒരു ടേം ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭ്യൂഹം ഉയർന്നത്.