Oommen Chandy Health : തനിക്ക് നല്ല ചികിത്സ കിട്ടിയില്ലെന്ന ആരോപണം നിഷേധിച്ച് ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടി നാല് മണിയോടെ ബെംഗളൂരുവിലേക്ക് തിരിക്കും. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.
തനിക്ക് നല്ല നിലയ്ക്കുള്ള ചികിത്സ കിട്ടിയില്ലെന്ന ബന്ധുക്കളുടെ ആരോപണം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിഷേധിച്ചു. തനിക്ക് മെച്ചപ്പെട്ട ചികിത്സ തന്നെയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആരോഗ്യം ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ന്യൂമോണിയ ഭേദമായതിനെ തുടർന്ന് അർബുദ ചികിത്സകൾക്കായിട്ടാണ് മാറ്റം.
നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നിന്ന് കാർമാർഗ്ഗം അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. എഐസിസി ഏർപ്പാടാക്കിയ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ കുടുംബാംഗങ്ങളും ബന്ധുക്കളും അടക്കം 9 പേർ അദ്ദേഹത്തെ അനുഗമിച്ചു. ബെന്നി ബഹനാനും ഉമ്മൻചാണ്ടിക്കൊപ്പം യാത്രയിൽ അനുഗമിക്കുന്നുണ്ട്. യാത്രയും തുടർന്നുള്ള ചികിത്സ ചിലവുകളും എഐസിസി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
തുടർ ചികിത്സക്കായി ബെംഗളൂരു എച്ച്സിജി ക്യാൻസർ സെന്ററിലേക്കാണ് മാറ്റുക. നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് ബെംഗളൂരുവിലേക്ക് മാറ്റുന്നത്. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ മകൻ ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് കൺസേൺ ഉണ്ടെന്നും, ഈ വിഷയത്തിൽ ദു:ഖപൂർണമായ ക്യാമ്പെയിൻ നടന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപള്ളിയിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ ഉമ്മൻ ചാണ്ടിയെ കാണാൻ വന്നു. ഇതേ തുടർന്നാണ് അദ്ദേഹം ന്യുമോണിയ ബാധിതനായതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.കടുത്ത പനിയും ശ്വാസകോശത്തിലെ അണുബാധയെയും തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...