തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സൈബറിടത്തിൽ ആക്ഷേപിക്കുന്നതായി പരാതി നൽകി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. ഡിജിപിക്ക് ആണ് മറിയ ഉമ്മൻ പരാതി നൽകിയത്. സിപിഎം സൈബർ സംഘങ്ങളാണ് ഇതിന് പിന്നിലെന്നും മറിയ ഉമ്മൻ പറഞ്ഞു. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തി ഡിജിപിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു മറിയ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപ്പ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേട്ടയാടിയവർ, ഇപ്പോൾ മരണ ശേഷം അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് ഈ വേട്ടയാടൽ തുടരുന്നതെന്ന് മറിയ പറഞ്ഞു. പുതുപ്പള്ളിയിലെ മഹാവിജയം ഇതിനെല്ലാമുള്ള മറുപടിയാണ്. ആ പരാജയത്തിന്റെ പക തീർക്കലാണ് രാഷ്ട്രീയത്തിൽ പോലും ഇല്ലാത്ത തനിക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നതെന്നും, ഇത് ഏറ്റവും അപലപനീയമാണെന്നും മറിയ ഉമ്മൻ പറഞ്ഞു.


Also Read: Mallu Traveller: മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പീഡന പരാതി; സൗദി യുവതിയാണ് പരാതിക്കാരി


പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടെ അച്ചു ഉമ്മനെതിരെയും സൈബർ ആക്രമണം നടന്നിരുന്നു. അന്ന് അച്ചു ഉമ്മൻ നൽകിയ പരാതിയിൽ സെക്രട്ടേറിയറ്റിലെ മുൻ അഡിഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.