ഇടുക്കി: ചിന്നക്കനാലിലെ കുങ്കി ആനത്താവളം മാറ്റി. വിനോദ സഞ്ചാരികളുടെ തിരക്ക് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് താവളം മാറ്റിയത്. അരിക്കൊമ്പന്‍ ദൗത്യം നടപ്പിലാക്കുന്ന ദിവസം കുങ്കി ആനകളെ വീണ്ടും സിമന്റ് പാലത്ത് എത്തിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുങ്കി ആനത്താവളത്തിലേയ്ക്ക് കടന്ന് കയറി അരിക്കൊമ്പന്‍ കോന്നി സുരന്ദ്രേനെ ആക്രമിക്കാന്‍ ശ്രമം നടത്തിയ സാഹചര്യത്തില്‍ ആനത്താവളം മാറ്റാന്‍ വനം വകുപ്പ് ആലോചിച്ചിരുന്നു. ദിവസങ്ങളോളം, അരിക്കൊമ്പന്‍ ആനത്താവളത്തിന് സമീപം ചുറ്റിതിരിഞ്ഞിരുന്നു. ഇതോടൊപ്പം ആനകളെ പാര്‍പ്പിച്ചിരിക്കുന്ന സ്വകാര്യ എസ്‌റ്റേറ്റിന്റെ ദൈനം ദിന പ്രവര്‍ത്തനം തടസപ്പെട്ടതും കണക്കിലെടുത്താണ് താവളം മാറ്റിയത്.  


ALSO READ: കൊടും ചൂടില്‍ വെന്തുരുകി കേരളം; വേനല്‍ മഴയിലുണ്ടായത് 38% കുറവ്


വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നതിനാല്‍ മേഖലയില്‍ ചുറ്റി തിരിയുന്ന അരിക്കൊമ്പന്‍ ഉള്‍പ്പടെയുള്ള കാട്ടാനകള്‍ പ്രകോപിതരാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് മാറ്റം. 301 കോളനിയിലെ സി എസ് ഐ പള്ളിയ്ക്ക് സമീപമാണ് പുതിയ ആനത്താവളം ഒരുക്കിയിരിക്കുന്നത്. ആനയിറങ്കല്‍ ജലാശയം അടുത്ത് ആയതിനാല്‍ ജല ലഭ്യതയിലും പ്രശനം ഇല്ല. പ്രധാന പാതയില്‍ നിന്നും അല്‍പ്പം ഉള്ളിലാണ് പുതിയ ആനത്താവളം എന്നതിനാല്‍ വിനോദ സഞ്ചാരികളും  അധികമായി എത്തില്ലെന്നാണ് കരുതുന്നത്.  പുതിയ താവളത്തിനോട് ചേര്‍ന്ന്്, ദൗത്യ സംഘത്തിലുള്ളവര്‍ക്ക് താമസ സൗകര്യവും ഒരുക്കും. 


വാര്‍ത്തകളില്‍ നിറഞ്ഞതോടെ അരിക്കൊമ്പനെ നേരില്‍ കാണാന്‍ സഞ്ചാരികള്‍ ചിന്നക്കനാലിലേയ്ക്ക് ഒഴുകി എത്തിയിരുന്നു. അപകടം ഒഴിവാക്കാനായി സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനോ നിയന്ത്രിക്കുന്നതിനോ നടപടികള്‍ ഇല്ല എന്നതിനാല്‍ ഇവര്‍ പുല്‍മേടുകള്‍ക്ക് സമീപം നില്‍ക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കാട്ടാന കൂട്ടം പതിവായി എത്തുന്ന പുല്‍മേടുകള്‍ക്ക് സമീപം മണിക്കൂറുകളോളം സഞ്ചാരികള്‍ കാത്തുനില്‍ക്കുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. 


ഇതിനിടെ അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കേരളം വ്യക്തമാക്കി. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണെന്നും കേരളം സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.