തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സുതാര്യം പദ്ധതിക്ക് തുടക്കമായി. സണ്‍ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി  ആരംഭിച്ചു. ഈ മാസം 14 വരെ സംസ്‌ഥാനത്ത്‌ പരിശോധന തുടരും.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഓരോ ജില്ലയിലെയും വിവിധയിടങ്ങൾ കേന്ദ്രീകരിച്ചാണ് നടന്നത്. സൺ ഫിലിം ഒട്ടിച്ച വാഹനങ്ങൾ വഴിയിൽ  തടഞ്ഞു  വാഹന ഉടമകളെ ബോധവത്ക്കരിക്കുകയും പിഴ ചുമത്തു കയും ചെയ്തു. നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്‌ത് ആശയകുഴപ്പം സൃഷ്‌ടിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്. 

Read Also: Kerala SSLC Results 2022: റിസൾട്ട് നോക്കിയാൽ മാത്രം പോര, ഗ്രേഡ് എങ്ങനെ കണക്കാക്കാം


വാഹന ഉടമകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനൊപ്പം പിഴയും ചുമത്തുകയാണ് ചെയുന്നതെന്ന്  എഎംവി ബിബിൻ രവിന്ദ്രൻ പറഞ്ഞു. 250 രൂപയാണ് ആദ്യം പിഴ. വീണ്ടും പിടിച്ചാല്‍  പിഴ ഉയരും. പിന്നീട് 1250 രൂപയാകും പിഴ. നിയമനടപടികളും പിന്നാലെ ഉണ്ടാകും. ഈ മാസം 14 വരെ സംസ്‌ഥാനത്ത്‌ പരിശോധന തുടരും.


മോഡിഫിക്കേഷനും പിടിവീഴും


വാഹനങ്ങളിൽ അധികമായി നത്തുന്ന മോഡിഫിക്കേഷനുകള്‍ക്കും പരിശോധനയിൽ പിടി വീഴും. അധികമായി വയ്ക്കുന്ന ലൈറ്റുകൾ മറ്റ് ഫിറ്റിങ്ങുകൾ എന്നിവയ്ക്ക് പിഴയും നിയമനടപടികളും ഉണ്ടാകും.  രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ വരെ ഉണ്ടായേക്കാം. നിയമപ്രകാരമല്ലാത്ത ചക്രങ്ങൾ, സൈലന്‍സറുകൾ എന്നിവയ്ക്കും പിഴചുമത്തും. 

Read Also: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ നില ഗുരുതരം


സർക്കാർ വാഹനങ്ങൾക്കും രക്ഷയില്ല


നിയമം തെറ്റിക്കുന്ന സർക്കാർ വാഹനങ്ങൾക്കും തടയിടാൻ മോട്ടോർ വാഹന വകുപ്പ് എത്തും. സർക്കാർ വാഹനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ താക്കീത് നൽകി അയച്ചിരുന്നു. കർട്ടനുകൾ അഴിച്ചുമാറ്റാൻ എംവിഡി നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമം ലംഘിച്ചാൽ സർക്കാർ വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാകും.


ഓപ്പറേഷൻ ഡെസിബെൽ


അമിത ഹോൺ ഉപയോഗം തടയുന്നതിനും ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനുമുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ ഡെസിബെൽ പരിപാടി മുമ്പ് നടത്തിയിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന അമിത ഹോണുകൾക്കായി തുടരുന്നുണ്ട്. അനുവദിനീയമായതിൽ കൂടിയ ശബ്ദത്തിലുള്ള ഹോണുകൾക്ക് കർശനമായ നിയമ നടപടി ഉണ്ടാകും. രൂപമാറ്റം വരുത്തിയ സൈലൻസറുകളും പിടിക്കപ്പെടും. 

Read Also: മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി


വാഹനാപടകങ്ങൾക്ക് അശ്രദ്ധയോടൊപ്പം നിയമം ലംഘിച്ചുള്ള രൂപമാറ്റവും ഒരു പരിധിവരെ കാരണമാണ്. ഇതിൽ പൊതുജനങ്ങൾക്ക് ജാഗ്രതക്കുറവുണ്ടാകാതിരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണം. പൊതു സുരക്ഷയ്ക്ക് അനിവാര്യമാംവിധം ട്രാഫിക് സംസ്കാരം വളർത്തുന്നതും ഇതിന്‍റെ ഭാഗമാണ്. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.