Kerala SSLC Results 2022: റിസൾട്ട് നോക്കിയാൽ മാത്രം പോര, ഗ്രേഡ് എങ്ങനെ കണക്കാക്കാം

ആകെ പത്ത് വിഷയങ്ങളാണ് ഉള്ളത്.എപ്ലസ് മുതൽ ഡി പ്ലസ് വരെയാണ് ഗ്രേഡ് പോയൻറുകൾ.  തുടർ മൂല്യ നിർണയം അടക്കമുള്ളവയുടെ മാർക്കുകൾ പരിഹണിച്ചായിരിക്കും അന്തിമ ഗ്രേഡ് 

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 10:14 AM IST
  • കുറഞ്ഞത് എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ആണ് ഒരു വിദ്യാർഥി നേടേണ്ടത്
  • ഡി പ്ലസിൽ താഴെ ഗ്രേഡ് ലഭിക്കുന്നവർ ഉപരി പഠനത്തിന് അർഹത നേടില്ല
  • എപ്ലസ് മുതൽ ഡി പ്ലസ് വരെയാണ് ഗ്രേഡ് പോയൻറുകൾ
Kerala SSLC Results 2022: റിസൾട്ട് നോക്കിയാൽ മാത്രം പോര, ഗ്രേഡ് എങ്ങനെ കണക്കാക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി റിസൾട്ട് വരാൻ ഇനി കുറച്ച് ദിവങ്ങൾ കൂടി മാത്രമെയുള്ളു. നിരവധി വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. എ പസ് മുതൽ കുറഞ്ഞത് ഡി പ്ലസ് വരെയെങ്കിലുമാണ് എസ്എസ്എൽസി പരീക്ഷയിൽ പാസ്സാവാൻ വേണ്ട ഗ്രേഡ്. ഓരോ ഗ്രേഡിനും അതിന്റെ പോയന്റ് അനുസരിച്ച് കണക്ക് കൂട്ടിയാൽ വിദ്യാർഥിയുടെ വിജയ ശതമാനം കൃത്യമായി മനസ്സിലാക്കാനാവും.
 
അതിനെ കുറിച്ചാണ് ഇനി  പരിശോധിക്കുന്നത്. ആകെ പത്ത് വിഷയങ്ങളാണ് ഉള്ളത്.എപ്ലസ് മുതൽ ഡി പ്ലസ് വരെയാണ് ഗ്രേഡ് പോയൻറുകൾ.  തുടർ മൂല്യ നിർണയം അടക്കമുള്ളവയുടെ മാർക്കുകൾ പരിഹണിച്ചായിരിക്കും അന്തിമ ഗ്രേഡ് ഒരു വിഷയത്തിന് ലഭിക്കുന്നത്. ഇതിൽ A+ നേടുന്നവർക്ക്-9 ആയിരിക്കും പോയൻറ്. 
 
ഗ്രേഡുകളും അവയുടെ പോയൻറും, ശതമാനവും ചുവടെ
 
A+ -9- 90-100
A- 8- 80-89
B+- 7- 70-79
B- 6- 60-69
C+- 5- 50-59
C- 4- 40-49
D+- 3- 30-39
D- 2- 0-29
 
grade point
 
 
 
കുറഞ്ഞത് എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ആണ് ഒരു വിദ്യാർഥി നേടേണ്ടത്. ഡി പ്ലസിൽ താഴെ ഗ്രേഡ് ലഭിക്കുന്നവർ ഉപരി പഠനത്തിന് അർഹത നേടില്ല. അന്തിമ ഫലത്തിൽ ഗ്രേഡിനൊപ്പം EHS എന്നാണെങ്കിൽ അതിനർഥം എലിജിബിൾ ഫോർ ഹയർ സ്റ്റഡീസ് എന്നാണ്. NHS എന്നാണെങ്കിൽ നോട്ട് എലിജിബിൾ ഫോർ ഹയർ സ്റ്റഡീസ് എന്നും ആണ്. മൂന്നാമതായ RAL എന്നാണെങ്കിൽ റിസൾട്ട് അനൗണ്‍സ്ഡ്‌ ലേറ്റർ എന്നാണ് അർഥം . ഇത് കൃത്യമായി റിസൾട്ട് പ്രിൻറ് ഔട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News