Thiruvananthapuram: ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ നടത്താന്‍ തീരുമാനിച്ചിരിയ്ക്കുന്ന  ഈ വര്‍ഷത്തെ ആദ്യ നിയമസഭ സമ്മേളനത്തിന്‍റെ തിയതികള്‍ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർക്കും പാർലമന്‍ററികാര്യ മന്ത്രിക്കും പ്രതിപക്ഷം കത്ത് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kerala budget 2024: സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്, നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ 


ബജറ്റ് ഫെബ്രുവരി 5 ല്‍ നിന്ന് രണ്ടാം തിയതിയിലേക്ക് മാറ്റണമെന്നും ബജറ്റിന്‍റെ പൊതു ചർച്ച 5 6 7 തീയതികളിലേക്ക് മാറ്റണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.  


Also Read:  Tulsi Water Benefits: ദിവസവും രാവിലെ തുളസി വെള്ളം കുടിയ്ക്കാം, എന്നും ഫിറ്റായി തുടരാം 
 
ഫെബ്രുവരി 9 മുതൽ 25 വരെ യുഡിഎഫ് അംഗങ്ങൾക്ക് ജാഥയിൽ പങ്കെടുക്കേണ്ടതുണ്ട്, അതിനാലാണ് പ്രതിപക്ഷം തിയതികളില്‍ മാറ്റം ആവശ്യപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫെബ്രുവരി 9 മുതൽ 25 വരെ കെപിസിസി സംസ്ഥാനമൊട്ടാകെ ജാഥ നടത്താന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്. നയപ്രഖ്യാപനം പ്രസംഗം കഴിഞ്ഞുള്ള ആദ്യദിവസം തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും എന്നാണ് സൂചന. 


Also Read:  Travel Horoscope 2024: ഈ രാശിക്കാര്‍ക്ക് നേട്ടത്തിന്‍റെ വര്‍ഷം! വിദേശയാത്രയ്ക്ക് അവസരം!! നിങ്ങളുടെ രാശി പരിശോധിക്കൂ


ഈ വര്‍ഷത്തെ ആദ്യ നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെയാണ് നടക്കുക. ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുക. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ച നടക്കും. 


സംസ്ഥാന സര്‍ക്കാരിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി 4ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. 
 
സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിച്ചശേഷം ഫെബ്രുവരി 12 ന് സഭ വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ നിയമസഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാര്‍ച്ച് 1 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും.


നവ കേരള യാത്രയും പ്രതിഷേധങ്ങളും സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റുമടക്കം നിരവധി വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ നിയമസഭയുടെ ഈ വര്‍ഷത്തെ ആദ്യ സമ്മേളനത്തില്‍  ഭരണ-പ്രതിപക്ഷ പോര് പ്രതീക്ഷിക്കാം. 


സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് എന്ന നിലയില്‍ ഈ ബജറ്റ് ഏറെ രാഷ്ട്രീയ ശ്രദ്ധ  നേടും എന്ന കാര്യത്തിള്‍ തര്‍ക്കമില്ല...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.