Tulsi Water Benefits: ദിവസവും രാവിലെ തുളസി വെള്ളം കുടിയ്ക്കാം, എന്നും ഫിറ്റായി തുടരാം

Tulsi Water Benefits: ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നാണ് തുളസി അറിയപ്പെടുന്നത്. തുളസിയ്ക്ക് ഗുണങ്ങള്‍ നിരവധിയാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള തുളസി ചെടി പൂജിക്കുന്നതിന് പുറമേ ആരോഗ്യത്തിനും ഉത്തമമാണ്.  

ഹൈന്ദവ വിശ്വാസത്തില്‍ തുളസിച്ചെടിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്.  പൂജകള്‍ക്കും ചടങ്ങുകള്‍ക്കും തുളസി  അഭിഭാജ്യ ഘടകമാണ്. ഹൈന്ദവ ഹിന്ദു വിശ്വാസമനുസരിച്ച്, ഭഗവാന്‍ വിഷ്ണു തുളസി ചെടിയിൽ വസിക്കുന്നു. തുളസിയെ ആരാധിക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കുന്നു. ഭഗവാന്‍ കുഷ്ണനെ ആരാധിക്കുന്നവരും തുളസി അർപ്പിക്കണം. അതിനാൽ വീട്ടിൽ തുളസി ചെടി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

1 /6

ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. മാറുന്ന കാലാവസ്ഥയിൽ ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങൾ പലര്‍ക്കും ഉണ്ടാകാം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ്  തുളസി വെള്ളം കുടിക്കുന്നത് രോഗങ്ങളെ അകറ്റി നിര്‍ത്താനും നിങ്ങളെ പൂർണ്ണമായും ഫിറ്റായി നിലനിർത്താനും സഹായിയ്ക്കും.   

2 /6

രക്തത്തിലെ പഞ്ചസാരയുടെ അളവ്   തണുപ്പുകാലത്ത് ആളുകൾക്ക് പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. ഈ കാലാവസ്ഥയില്‍ ശരീരത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ ദിവസവും തുളസി വെള്ളം കുടിച്ചാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമത്തിൽ നിലനിൽക്കും.

3 /6

ജലദോഷം, ചുമ മഞ്ഞുകാലത്ത് ജലദോഷം, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനും തുളസി വെള്ളം സഹായകമാണ്. ഇത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങളെ അകറ്റി നിർത്തുന്നു.

4 /6

അസിഡിറ്റി നിങ്ങൾക്ക് അസിഡിറ്റി പ്രശ്നമുണ്ടെങ്കിൽ അല്ലെങ്കിൽ എപ്പോഴും വയറിന് അസ്വസ്ഥതയുണ്ടെങ്കിൽ, നിങ്ങൾ ദിവസവും രാവിലെ തുളസി വെള്ളം കുടിക്കണം.

5 /6

ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റി നിർത്താനും തുളസി വെള്ളം ഗുണകരമാണ്. മുഖത്തെ പാടുകളും  മുഖക്കുരുവും ഇല്ലാതാക്കാൻ ഒരു പരിധി വരെ തുളസി വെള്ളം സഹായിക്കുന്നു.

6 /6

മുട്ടുവേദന തുളസി വെള്ളം കുടിയ്ക്കുന്നത് മുട്ടുവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകുന്നു. സമ്മർദ്ദം കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. 

You May Like

Sponsored by Taboola