തിരുവനന്തപുരം:  സെക്രട്ടേറിയേറ്റിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറെ കാണുന്നു.  തീപിടുത്തത്തിൽ നിര്‍ണായകമായ പല രേഖകളും കത്തി നശിച്ചെന്ന് ചെന്നിത്തല നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കാണുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സെക്രട്ടറിയേറ്റിൽ തീപിടുത്തം; ഫൈലുകൾ കത്തി നശിച്ചതായി സൂചന..!


തീപിടുത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകളാണ് കത്തി നശിച്ചതെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു.  ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ച സാഹചര്യത്തില്‍ പിന്നെ എങ്ങനെ തീപിടുത്തമുണ്ടായി എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 


30 മുതല്‍ 40 മീറ്റര്‍ വരെ തീപിടുത്തമുണ്ടായിട്ടുണ്ട്. മാത്രമല്ല പ്രധാനമായ മൂന്ന് ഫയലുകള്‍ കത്തി നശിച്ചു. വിഐപികളെ ഡെസിഗ്നേറ്റ് ചെയ്യുന്നതിന്റെയും വിദേശ യാത്രകളുടെയും ഫയലുകള്‍ ഉള്‍പ്പെടെയാണ് കത്തിയതെന്നാണ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞത്. 


Also read: എൽപിജി സിലിണ്ടറുകളിൽ 50 രൂപയുടെ ക്യാഷ്ബാക്ക്...! 


മുഖ്യമന്ത്രിയുടെ അറിവോടെയാണ് തെളിവുകള്‍ നശിപ്പിച്ചതെന്ന് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നുണ്ട്.  ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് കോൺഗ്രസ്സ് കരിദിനം ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.