കണ്ണൂർ∙ കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സ്വീകരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ജില്ലാ ബാങ്കിന്‍റെ ലിഫ്റ്റിൽ അര മണിക്കൂർ കുടുങ്ങി. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് അദ്ദേഹത്തെയും കൂടെയുള്ളവരെയും രക്ഷപെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലാ സഹകരണ ബാങ്കിലെ മൂന്നാം നിലയിലുള്ള ഹാളിൽ സംഘടിപ്പിച്ചിരുന്ന യോഗത്തിൽ പങ്കെടുക്കാൻ 11 മണിയോടെയാണ് ചെന്നിത്തല എത്തിയത്.  ഹാളിലേക്ക് പോകാൻ ലിഫ്റ്റിൽ കയറിയപ്പോഴായിരുന്നു സംഭവം


ചെന്നിത്തലയ്ക്കൊപ്പം ആറുപേരാണ് ലിഫ്റ്റിലുണ്ടായിരുന്നത്. രണ്ടാംനില പകുതി കഴിഞ്ഞപ്പോൾ കറന്റ് പോയതോടെ ലിഫ്റ്റ് നിന്നു. ലിഫ്റ്റ് ഓപ്പറേറ്റർമാരോ മറ്റുള്ള സംവിധാനങ്ങളോ കെട്ടിടത്തിനില്ലായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് രക്ഷപെടുത്തിയത്.