താനൂർ കസ്റ്റഡി കൊലപാതകം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എൻ ഷംസുദ്ദീൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ തള്ളി.  നിയമ സംരക്ഷകർ തന്നെ കുറ്റവാളികളായെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നും ഷംസുദ്ദീൻ ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണം പുരോഗമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേസിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തുവെന്നും എട്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. എം വി ഗോവിന്ദനെ ഡിജിപിയാക്കണമെന്നും ജില്ലാ സെക്രട്ടറിയെ എസ്.പി ആക്കണമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

താനൂർ കസ്റ്റഡി മരണമാണ് അടിയന്തരപ്രമേയമായി ഇന്ന് നിയമസഭയിൽ  പ്രതിപക്ഷം അവതരിപ്പിച്ചത്. താനൂരിലേത് കസ്റ്റഡി കൊലപാതകമെന്ന് പ്രമേയാവതാരകൻ. നിയമ സംരക്ഷകർ തന്നെ കുറ്റവാളികളായെന്നും മരണകാരണം ക്രൂരമർദ്ദനമെന്നും ഷംസുദ്ദീൻ. കസ്റ്റഡി കൊലപാതകം മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തിരക്കഥ. 4:25 ന് മരിച്ച ആളെ 7:03 ന് പ്രതിയാക്കി എഫ്ഐആർ ഇട്ടു. കേരളത്തിന്റെ  പോലീസ് സംവിധാനം പരാജയമെന്നും വിമർശനം.


ഷംസുദ്ദിന് മറുപടിയുമായി മുഖ്യമന്ത്രി പിന്നീട് സഭയിൽ സംസാരിച്ചു. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെന്നും എട്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തെന്നും മുഖ്യമന്ത്രി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കും. പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളെന്നും മുഖ്യമന്ത്രിയുടെ ന്യായീകരണം. അന്വേഷണത്തിൽ സർക്കാർ പൂർണ്ണമായും സഹകരിക്കുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയെ പറ്റിയുള്ള പരാതികൾ പരിശോധിക്കുമെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.


ALSO READ: വീണ വിജയനെതിരായ മാസപ്പടി വിവാദം; ഗുരുതര അഴിമതി ആരോപണമെന്ന് പ്രതിപക്ഷ നേതാവ്


പിന്നീട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും പൊലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ലോക്കപ്പ് ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും പൊലീസിന് അതിന് അധികാരമില്ലെന്നും വി ഡി സതീശൻ. ഒറ്റപ്പെട്ട സംഭവങ്ങൾ എണ്ണി നോക്കാൻ കൗണ്ടിംഗ് മെഷീൻ വാങ്ങേണ്ടിവരുമെന്നും പരിഹാസം. വേണ്ടപ്പെട്ടവരുടെ കാര്യത്തിൽ മാത്രം കേസ് വരില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം പൊലീസിനെ ഹൈജാക്ക് ചെയ്തെന്നും പ്രതിപക്ഷ നേതാവ്.


എം വി ഗോവിന്ദനെ ഡിജിപിയായും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയെ എസ് പിയായി നിയമിക്കണമെന്നും വിമർശനം. മെഡിക്കൽ കോളേജുകളിൽ ടോർച്ചർ മെഡിസിൻ ഡിപ്പാർട്ട്മെന്റ് തുടങ്ങേണ്ടി വരുമെന്നും സതീശന്റെ തിരിച്ചടി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ആഭ്യന്തരവകുപ്പിനെയും പോലീസിനെയും വിമർശിച്ചു. 


സിബിഐക്ക് വിട്ട് സർക്കാർ കേസിൽ തടിത്തപ്പുകയാണെന്നും പൊലീസുകാരെ സസ്പെൻഡ് ചെയ്തതുകൊണ്ട് കാര്യമില്ലെന്നും ഇവർക്കെതിരെ കൂടുതൽ നടപടി വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.