Thiruvananthapuram : യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെ (AK Saseendran) മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Satheeshan) ആവശ്യപ്പെട്ടു. പരാതിയുടെ സാഹചര്യത്തില്‍ ശശീന്ദ്രന്‍ മന്ത്രിയായി നാളെ നിയമസഭയില്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

 സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തില്‍ നിന്ന് പരാതിക്കാരിയെ, തന്റെ രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി (Minister) ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.


ALSO READ: AK Saseendran മുഖ്യമന്ത്രിയെ കണ്ടു; പിന്തുണച്ച് എൻസിപി, രാജി ആവശ്യപ്പെടാതെ CPM


യുക്തിരഹിതമായ, ദുര്‍ബലമായ വാദങ്ങളാണ് ശശീന്ദ്രന്‍ ഉന്നയിക്കുന്നത്. പീഡിപ്പിച്ചു എന്നു പറഞ്ഞ് പെണ്‍കുട്ടി പൊലീസ് (Police) സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നിലനില്‍ക്കുമ്പോഴാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശശീന്ദ്രന്‍ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  ഇതാണോ സി.പി.എമ്മിന്റെ സ്ത്രീപക്ഷ കാമ്പയിൻ എന്നും അദ്ദേഹം ചോദിച്ചു.


ALSO READ: AK Saseendran രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ UDF, വിഷയം നിയമസഭയിൽ ഉന്നയിച്ചേക്കും


 സ്ത്രീപക്ഷത്തിനു വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ഇനി കഴിയുമോ? വിഷയം അറിയാതെ ഇടപെട്ടെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ഇത് യുക്തിരഹിതമായ വാദമാണ്. ഈ മന്ത്രിയെ മന്ത്രിസഭിയില്‍ വച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമാണെന്നു കാണുകയാണെങ്കില്‍ പ്രതിപക്ഷം മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ALSO READ: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം: ശശീന്ദ്രനെതിരായ പരാതി NCP അന്വേഷിക്കും


കൊല്ലം നിലമേല്‍ പഞ്ചായത്ത് പി.എച്ച്.സി ഉപരോധിച്ചതിന്റെ പേരില്‍ അഞ്ച് വനിതകള്‍ഉള്‍പ്പെടെ പത്ത് പഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ ഇട്ടിരിക്കുകയാണ്. രണ്ടാം തവണ അധികാരത്തില്‍ എത്തിയതിന്റെ ധിക്കാരമാണിത്. മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ നല്‍കിയതിന്റെ പേരില്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തു. ഒരു സ്ത്രീയ്ക്ക് എതിരെയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികാര നടപടി സ്വീകരിച്ചത്. സ്ത്രീകളോട് എന്തും ചെയ്യാമെന്ന വൃത്തികേടാണ് ഇവിടെ നടക്കുന്നത്. ഇതിനൊക്കെ നിയമസഭയില്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരുമെന്നും വിഡി സതീശൻ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക