Thiruvananthapuram : സത്രീ പീഡന പരാതി ഒതുക്കാൻ ശ്രമിച്ച ഗതാഗത മന്ത്രി ശ്രമിച്ചെന്ന് വിവാദത്തിൽ സംസ്ഥാനെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. മന്ത്രി AK ശശീന്ദ്രനെതിരെ (AK Saseendran) പ്രതിഷേധം ശക്തപ്പെടുത്താൻ UDF തീരുമാനിച്ചിരിക്കുകയാണെന്ന് വിവിധ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ നാളെ മുതൽ ആരംഭിക്കുന്ന നിയമസഭയിൽ സമ്മേളനത്തിൽ പ്രശ്നം ഉന്നയിക്കുന്നതോടെ സഭയ്ക്ക് അകത്തും പുറത്തും മന്ത്രിക്കെതിരെ പ്രതിഷേധ കടുപ്പിക്കനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം ശശീന്ദ്രൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിശദീകരണം നൽകിട്ടുണ്ട്. പെൺക്കുട്ടി നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെ എന്നാണ് ഗതാഗത മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം.
ALSO READ : പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം: ശശീന്ദ്രനെതിരായ പരാതി NCP അന്വേഷിക്കും
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രിയുടെ പാർട്ടിയായ NCP ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. മാത്യൂസ് ജോര്‍ജ് ഇന്ന് കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കും.
എന്നാൽ ഇതെവരെ നേതൃത്വം ശശീന്ദ്രൻ തള്ളിക്കളയാൻ തയ്യറായിട്ടില്ല. മന്ത്രി ന്യായികരിച്ച് മാത്രമാണ് NCP നേതാക്കൾ രംഗത്തെത്തിട്ടുള്ളത്. മന്ത്രി കരിവാരി തേക്കാൻ മനപൂർവം ഉപയോഗിച്ച ഫോൺ ട്രാപ്പാണെന്നാണ് NCP നേതൃത്വം വിശദീകരിക്കുന്നത്.
എന്നാൽ പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് താൻ ഇതിൽ ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. അതും താൻ ഒറ്റത്തവണയാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത് പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു. പരാതി നൽകിയ യുവതിയുടെ അച്ഛൻ എൻസിപിയുടെ പ്രാദേശിക നേതാവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അദ്ദേഹത്തെ വിളിച്ചതും ഈ ആവശ്യം ഉന്നയിച്ചതും. എന്നാൽ പരാതിക്കാരി യുവതി ബിജെപിയുടെ യുവമോർച്ച പ്രവർത്തകയും.
ജൂൺ 28നാണ് പെൺക്കുട്ടി ഈ സംഭവത്തിനെതിരെ കുണ്ടറ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വിഷയത്തിൽ കുണ്ടറ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ പെണ്‍കുട്ടി സിറ്റി പൊലീസിലും NCP നേതാവിനെതിരെ പരാതി നല്‍കി. എന്നിട്ടും പരാതിക്കു മേൽ ഒരു നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലയെന്നാണ് പെൺക്കുട്ടി പറയുന്നത്. ഇതിനിടയിലാണ് മന്ത്രി ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടത്.
ALSO READ : NCP നേതാവിനെതിരെയുള്ള സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി AK Saseendran ഇടപ്പെട്ടു, ഓഡിയോ പുറത്ത്
CPM ജാഗ്രതയോടെയാണ് ഈ പ്രശ്നത്തെ കൈകര്യം ചെയ്യുന്നത്. സംഭവം അന്വേഷിക്കാൻ NCP അന്വേഷണ സമിതിയെ നിയമിച്ച സാഹചര്യത്തിൽ അവർ തീരുമാനം എടുക്കും വരെ കാത്തിരിക്കാമെന്നാണ് എൽഡിഎഫിന് നേതൃത്വം നൽകുന്ന CPM നിലവിൽ എടുത്തിരിക്കുന്ന നിലപാട്. കൂടാതെ പരാതിക്കാരിയായ യുവതിയും കുടുംബവും ശശീന്ദ്രനെതിരെ കൂടുതൽ ആരോപണം മുന്നോട്ട് വന്നത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...