തിരുവനന്തപുരം: വഴിതടയൽ സമരത്തിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). കോൺ​ഗ്രസിന്റെ ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ച് തകർത്ത സംഭവത്തിലാണ് പ്രതിപക്ഷ നേതാവിന്റെ (Opposition leader) പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജോജുവിനെതിരെ രൂക്ഷമായ വിമർശനമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയത്. ഈ വിമർശനങ്ങളെ തള്ളിക്കളയുന്നതാണ് വിഡി സതീശന്റെ പ്രസ്താവന. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് താൻ വ്യക്തിപരമായി വഴിതടയൽ സമരത്തിന് എതിരാണെന്ന് വിഡി സതീശൻ വ്യക്തമാക്കിയത്.


ALSO READ: Mullaperiyar | മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ്


തന്റെ നിലപാട് എറണാകുളം ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ​ഗൗരവമായി അതേപ്പറ്റി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് കൊച്ചിയിൽ കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധം സം​ഘർഷത്തിൽ കലാശിച്ചത്.


റോഡ് ഉപരോധത്തെ തുടർന്ന് വൻ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായത്. ​ഗതാ​ഗതക്കുരുക്കിൽ പെട്ട ജോജു ജോർജ് വാഹനത്തിൽ നിന്ന് ഇറങ്ങി സമരക്കാർക്കെതിരെ പ്രതികരിച്ചു. തുടർന്നാണ് നടന്റെ വാഹനത്തിന്റെ ചില്ല് കോൺ​ഗ്രസ് പ്രവർത്തകർ തകർത്തത്. നടനെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് പോലീസെത്തിയാണ് നടനെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്.


ALSO READ: Joju George Car| ഗുണ്ടയെ പോലെ പെരുമാറിയെന്ന് സുധാകരൻ, ജോജു മദ്യപിച്ചിട്ടില്ലെന്ന് റിപ്പോർട്ട്


ജോജു ജോർജ് മദ്യപിച്ചിരുന്നതായും സമരത്തിനെത്തിയ സ്ത്രീകളെ അസഭ്യം പറഞ്ഞതായും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ ജോജു ജോ‍ർജ് മദ്യപിച്ചിരുന്നില്ലെന്ന് തെളി‍ഞ്ഞു. ജോജു ജോർജിനെ ​ഗുണ്ടയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിശേഷിപ്പിച്ചത്. ജോജുവിന്റെ വാഹനം കോൺ​ഗ്രസ് പ്രവർത്തകർ തകർത്തത് ജനരോഷത്തിന്റെ ഭാ​ഗമാണെന്നും കെ സുധാകരൻ ന്യായീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.