തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ (Periya murder case) പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ വഴിവിട്ട നിയമനം നൽകിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 450 അപേക്ഷകരിൽ നിന്നും സിപിഎമ്മിന് താല്പര്യമുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് നിയമനം നടത്തിയത് നിയമന പ്രക്രിയ അപഹാസ്യമാക്കിയും, ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചുമാണെന്ന് വിഡി സതീശൻ (VD Satheesan) വാർത്താകുറിപ്പിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനം. അക്രമരാഷ്ട്രീയത്തിന് കുട പിടിച്ചു കൊടുക്കുന്നത് കൂടിയാണ് ഈ നിയമനങ്ങളെന്നും വിഡി സതീശൻ ആരോപിച്ചു.


ALSO READ: Periya twin murder case: സർക്കാരിന് തിരിച്ചടി; കേസ് CBI അന്വേഷിക്കും


സിപിഎമ്മിനു വേണ്ടി കൊല നടത്തിയാൽ പ്രതികളെയും, അവരുടെ കുടുംബത്തെയും, പാർട്ടിയും സർക്കാരും എന്തുവിലകൊടുത്തും സംരക്ഷിക്കും എന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്. ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടിയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് (Opposition leader) ആവശ്യപ്പെട്ടു.


പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർ​ഗോഡ് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയത് വിവാദമായിരുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലാണ് ഇവർക്ക് നിയമനം (Appointment) നൽകിയത്. കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അം​ഗവുമായിരുന്ന എം പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവർക്കാണ് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയിരിക്കുന്നത്.പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയിരിക്കുന്നത് നിയമന ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന് യൂത്ത് കോൺ​ഗ്രസ് ആരോപിച്ചിരുന്നു.


ALSO READ: കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം: അന്വേഷണത്തില്‍ അപാകത ഉണ്ടായിട്ടില്ല


പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയതിനെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവും രം​ഗത്തെത്തിയിരുന്നു. നിയമനത്തിന് ഇരട്ടക്കൊലയുമായി ബന്ധമില്ലെന്നാണ് സിപിഎം നിലപാട്. കുറ്റം ആരോപിക്കപ്പെട്ടവരുടെ ഭാര്യമാർക്ക് നിയമനം നൽകിയതിലെ വിമർശനത്തിൽ കഴമ്പില്ലെന്നും പാർട്ടി വിശദീകരിക്കുന്നു. നിയമനങ്ങൾ ചട്ടം പാലിച്ചാണെന്നും  പാർട്ടി അവകാശപ്പെട്ടു. പെരിയ ഇരട്ടക്കൊലപാതക കേസ് നിലവിൽ സിബിഐ അന്വേഷിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.