അഭിമുഖം പെരുപ്പിച്ച് വാർത്താസമ്മേളത്തിൽ പറഞ്ഞത് അനുചിതം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി VD Satheesan

മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്ന കസേരയുടെ വില അറിയാതെയാണ് സംസാരിച്ചതെന്ന് വിഡി സതീശൻ ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 02:46 PM IST
  • ആഴ്ച പതിപ്പിൽ വന്ന കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി കെപിസിസി പ്രസിഡന്റ് പറഞ്ഞുവെന്ന് വിഡി സതീശൻ വ്യക്തമാക്കി
  • അദ്ദേഹം പറയാത്ത കാര്യങ്ങളാണ് ആഴ്ചപതിപ്പിൽ വന്നത്
  • ഈ വിവാദം ഉണ്ടാകുന്നതിന് മുൻപ് തന്നെ ആഴ്ച പതിപ്പിലെ എഡിറ്റർക്ക് പരാതി കൊടുത്തിരുന്നുവെന്ന് സുധാകരൻ പറഞ്ഞുവെന്ന് വിഡി സതീശൻ
  • മുഖ്യമന്ത്രിയുടെ പദവിക്ക് ചേരുന്ന സംസാരമല്ല പിണറായിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി
അഭിമുഖം പെരുപ്പിച്ച് വാർത്താസമ്മേളത്തിൽ പറഞ്ഞത് അനുചിതം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി VD Satheesan

തിരുവനന്തപുരം: ഒരു ആഴ്ച പതിപ്പിൽ വന്ന അഭിമുഖത്തെ സംബന്ധിച്ച് ആനുപാതികമല്ലാത്ത തരത്തിൽ പെരുപ്പിച്ച് വൈകുന്നേരത്തെ കൊവിഡുമായി (Covid) ബന്ധപ്പെട്ട് പത്ര സമ്മേളനത്തിൽ 40 മിനിറ്റ് പറഞ്ഞ മുഖ്യമന്ത്രി (Chief minister) അദ്ദേഹം ഇരിക്കുന്ന കസേരയുടെ വില അറിയാതെയാണ് അത്രയും സംസാരിച്ചതെന്ന് വിഡി സതീശൻ ആരോപിച്ചു.

ആഴ്ച പതിപ്പിൽ വന്ന കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി കെപിസിസി പ്രസിഡന്റ് പറഞ്ഞു. അദ്ദേഹം പറയാത്ത കാര്യങ്ങളാണ് ആഴ്ചപതിപ്പിൽ വന്നത്. ഈ വിവാദം ഉണ്ടാകുന്നതിന് മുൻപ് തന്നെ ആഴ്ച പതിപ്പിലെ എഡിറ്റർക്ക് അദ്ദേഹം പരാതി കൊടുത്തിരുന്നുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്ന് വിഡി സതീശൻ വ്യക്തമാക്കി.

ALSO READ: Brennen College വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടി; തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻ

 ഈ വിവാദത്തെക്കുറിച്ച് അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല, ഈ വിവാദം ഉണ്ടായപ്പോൾ തന്നെ ഈ ഒരു ലേഖനം വന്നതായി കണ്ടപ്പോൾ തന്നെ ഇങ്ങനെ ഒരു കാര്യം അദ്ദേഹം  പറഞ്ഞിട്ടില്ല, ആഴ്ചപതിപ്പിന്റെ എഡിറ്റർക്ക് അദ്ദേഹം പരാതി സമർപ്പിച്ചിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇനി അഥവാ  മുഖ്യമന്ത്രി അത് കണ്ടുവെങ്കിൽ തന്നെ ഏത് ആഴ്ചപതിപ്പിലാണോ അത് വന്നത് അതിൽ തന്നെ ഒരു കുറിപ്പ് കൊടുത്ത് മറുപടി കൊടുക്കേണ്ടതിന് പകരം മുഖ്യമന്ത്രി 40 മിനിറ്റ് എടുത്ത് ചരിത്രം മുഴുവൻ പറയുകയായിരുന്നുവെന്നും വിഡി സതീശൻ (VD Satheesan) കുറ്റപ്പെടുത്തി.

കാമ്പസ് രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം സുഹൃത്തുക്കളോട് ചർച്ച ചെയ്യും. കേരളത്തിൽ ഇങ്ങനെയൊരു മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ മരിച്ച് വീഴുന്ന സാഹചര്യത്തിൽ വളരെ ​ഗുരുതരമായി ആളുകൾ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ആളുകൾ പത്രസമ്മേളനം കാണുന്നത് കൊവിഡിനെ സംബന്ധിച്ച് അറിയാനാണ്. ആ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിയുടേത് മരം മുറി കേസിൽ വഴി തിരിച്ച് വിടാനുള്ള തന്ത്രം-രമേശ് ചെന്നിത്തല

കേരളത്തെ ഞെട്ടിച്ച വനംകൊള്ളക്കേസിൽ (Forest robbery case) അന്വേഷണം നടക്കുകയാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി കോടിക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ച് മാറ്റിയിരിക്കുകയാണ്. ഈ സംഭവം മറച്ച് വയ്ക്കുന്നതിന് വേണ്ടി മാത്രമാണ് കേട്ട് കേൾവി പോലുമില്ലാത്ത കാര്യത്തെപ്പറ്റി പ്രതികരിക്കുന്നത്. അതുകൊണ്ടൊന്നും വനംകൊള്ളക്കേസ് മാഞ്ഞുപോകില്ല. വെട്ടിമാറ്റിയ മരങ്ങൾ എങ്ങോട്ട് കടത്തിക്കൊണ്ടുപോയി എന്നതിനെ സബംന്ധിച്ച് ആർക്കും അറിയില്ല. ​ഗുരുതരമായ വിഷയമാണ്. റവന്യൂ സെക്രട്ടറി തന്നെ പറഞ്ഞു. തെറ്റ് പറ്റിയെന്ന്. എന്നാൽ മന്ത്രിമാർ ഇപ്പോഴും അതിനെ ന്യായീകരിക്കുകയാണ്. ഈട്ടിത്തടി ഉൾപ്പെടെയുള്ള രാജകീയ മരങ്ങൾ മുറിക്കുന്നതിനുള്ള ഉത്തരവാണ് നൽകിയത്. ഇതെങ്ങനെയാണ് സദുദ്ദേശപരമായ ഉത്തരവ് ആകുന്നതെന്നും വിഡി സതീശൻ ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News