18 ലും 30 ലേറെ ശിശു മരണങ്ങൾ ; അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു ; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
18 ലും 30 ലേറെ ശിശു മരണങ്ങൾ ഉണ്ടായി.ഒരു മാസത്തിനിടെ നാല് കുട്ടികൾ മരിച്ചു.കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല
തിരുവനന്തപുരം : അട്ടപ്പാടിയിലെ ശിശുമരണം ചർച്ച ചെയ്യണണെന്നാവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിൽ നിയമസഭ സ്തംഭിച്ചു. എൻ ഷംസുദ്ദീനാണ് അട്ടപ്പാടി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം കുട്ടി മരിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് പട്ടികജാതി വർഗവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നോട്ടീസിന് മറുപടി നൽകെ വിശദ്ദീകരിച്ചു.
കഴിഞ്ഞ ദിവസം അട്ടപ്പാടി ആദിവാസി മേഖലയിൽ ഒരു കുട്ടികൂടി മരിക്കാൻ ഇടയായ സംഭവം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായയിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കുഞ്ഞിന്റെ മൃതദേഹവുമായി മഴയത്ത് 3 കിലോമീറ്റർ നടക്കേണ്ടി വന്നത് ഉത്തരേന്ത്യയിലേതിന് സമാനമായ കാഴ്ചയാണെന്ന് നോട്ടീസ് നൽകിയ എൻ ഷംസുദ്ദീൻ പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് ഈ കാഴ്ച. ഭരിക്കുന്നവരുടെ പിടിപ്പുകേടാണ് ഇത് വ്യക്തമാക്കുന്നതെന്നും. ശിശു വിലാപം പതിക്കുന്നത് ബധിര കർണങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
ശിശുമരണങ്ങൾ വളരെ അധികം ദുഃഖം ഉണ്ടാക്കുന്നുണ്ടെന്ന് നോട്ടീസിന് മറുപടിയായി കെ രാധാകൃഷ്ണൻ. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലെ ഇതിൽ വ്യക്തത വരുകയുള്ളുംവെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. അട്ടപ്പാടി ആശുപത്രിയിൽ കൂടിശിക മൂലം വൈദ്യൂതി കട്ട് ചെയ്തെന്നും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. എന്നാൽ വൈദ്യൂതി കട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രിസഭയിൽ വ്യക്തമാക്കി.
കോട്ടത്തറ ആശുപത്രിയിലെ കാര്യങ്ങൾ അറിയാൻ അവിടുത്തെ എംഎൽഎആയ എൻ ഷംസുദ്ദീൻ വല്ലപ്പോഴും പോകണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞതോടെ സഭയിൽ ബഹളമായി. തുടർന്ന് സ്പീക്കർ സഭ നിർത്തി വെച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...