തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയാണ് തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സി.പി.എം ഭരണസമിതി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് (Opposition leader) വി.ഡി സതീശന്‍. നിയമപരമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നാണ് സഹകരണ വകുപ്പ് മന്ത്രി പറയുന്നത്. തട്ടിപ്പ് പുറത്തുവന്ന 2018 മുതല്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയ സംഭവത്തില്‍ ഇന്നലെ മാത്രമാണ് ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ (Government) തയാറായത്. തട്ടിപ്പ് അറിഞ്ഞിട്ടും മൂന്നു വര്‍ഷം എന്തുചെയ്യുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ചവരുടെ പേരില്‍ പോലും ഭാവനാത്മകമായി മെമ്പര്‍ഷിപ്പ് ഉണ്ടാക്കിയാണ് കോടികള്‍ നല്‍കിയത്. തട്ടിപ്പ് സംബന്ധിച്ച് 2018-ല്‍ ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു. വായ്പ നല്‍കാമെന്നു പറഞ്ഞ് ഇവരുടെ ആധാരത്തിന്റെ കോപ്പി ബാങ്കിലെ തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. പിന്നാലെ മൂന്ന് കോടിയുടെ വായ്പ അടച്ചില്ലെന്നു കാട്ടി ബാങ്ക് ഇവര്‍ക്ക് നോട്ടീസ് നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അന്ന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. തട്ടിപ്പ് ബോധ്യമായ കോടതി പരാതിക്കാരിക്ക് എതിരായ നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ട്.


ALSO READ: Karuvannur bank loan scam ഇഡി അന്വേഷിക്കും; പ്രാഥമിക വിവരശേഖരണം ആരംഭിച്ചു


സി.പി.എം ഏരിയാ- ജില്ലാ കമ്മിറ്റികളും മുന്‍ എം.പിയും മാറി മാറി അന്വേഷിച്ചപ്പോഴും കോടികളുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഒരു കുറ്റകൃത്യം (Crime) നടന്നെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടി ഇടപെട്ട് ഒതുക്കി തീര്‍ത്താല്‍ മതിയോയെന്ന് വ്യക്തമാക്കണം. നാട്ടുകാരുടെ പണം കൊള്ളയടിക്കുന്നത് പാര്‍ട്ടി കാര്യമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


നിങ്ങളുടെ പാര്‍ട്ടി എല്ലാം അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി നേതൃത്വം നല്‍കുന്ന സി.പി.എം സംസ്ഥാന നേതൃത്വത്തെ ഈ തട്ടിപ്പ് വിവരം അറിയിച്ചോയെന്ന് വ്യക്തമാക്കണം. തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും പൂഴ്ത്തിവച്ചു. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ അന്വേഷണത്തിനു ശേഷവും 100 കോടിയുടെ തട്ടിപ്പാണ് നടന്നത്. തട്ടിപ്പിന് നിങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍.


ALSO READ: Karuvannur bank loan scam: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തം​ഗം തൂങ്ങിമരിച്ചു


യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകളില്‍ വലിയ അന്വേഷണമാണ്. രണ്ടു ലക്ഷം രൂപയുടെ പേരില്‍ തുമ്പൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. അതേസമയം കരുവന്നൂരില്‍ 350 കോടിയുടെ തട്ടിപ്പ് നടത്തിയിട്ട് അനങ്ങുന്നില്ല. സി.പി.എം തട്ടിപ്പിനെ ന്യായീകരിക്കരുത്. തട്ടിപ്പ് അറിഞ്ഞിട്ടും അതേ ഭരണസമിതിയെ മൂന്നു വര്‍ഷം തുടരാന്‍ അനുവദിച്ചു. തട്ടിപ്പ് അറിഞ്ഞിട്ടും അത് പൂഴ്ത്താന്‍ ശ്രമിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ (CPM Leaders) നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്ന് വ്യക്തമാക്കണം. സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.