THiruvananthapuram : ഇന്ധന വിലവർദ്ധനവിനെതിരെയും (Fuel Price) ഇന്ധന നികുതിക്കെതിരെയും (Tax) പ്രതിഷേധവുമായി (Protest) രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ എംഎൽഎമാർ (Opppostion MLA). കേരളം (Kerala) ഇന്ധന നികുതി വെട്ടി കുറക്കാത്തതിനെതിരെ സൈക്കിൾ ചവിട്ടി നിയമസഭയിൽ (Kerala Assembly) എത്തിയാണ് പ്രതിഷേധം അറിയിച്ചത് . പ്രതിപക്ഷ നേതാവ് വിഡി സതീശൻ (Oppostion Leader VD Satheeshan) ഉൾപ്പടെയുള്ളവരാണ് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സൈക്കിൾ ചവിട്ടി നിയമസഭയിൽ എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺഗ്രസ് നേതാക്കളോടൊപ്പം കോൺഗ്രസിന്റെ ഘടകകക്ഷികളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ച് സാഹചര്യത്തിലും, മറ്റ് സംസ്ഥാനങ്ങൾ നികുതിയിൽ ഇളവ് വരുത്തിയ സാഹചര്യത്തിലും കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.


ALSO READ: Petrol - Diesel Price : എല്ലാ സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ അഭ്യർഥിച്ചു; വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും അറിയിച്ചു


രാജ്യത്തെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്നതിനു പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ഇന്നലെ പറഞ്ഞിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ നികുതിയും സെസും ഇനത്തില്‍ പിരിച്ചെടുക്കുകയും വിലവര്‍ധനയില്‍ പരസ്പരം പഴി ചാരി ജനങ്ങളെ കബളിപ്പിക്കുകയുമാണ്.



ALSO READ: Petrol Diesel Price : ഇന്ധന വില കേന്ദ്രം കുറച്ചതിന് പിന്നാലെ, പെട്രോളിനും ഡീസലും 12 രൂപ മുതൽ 17 രൂപ വരെ വെട്ടികുറച്ച് രാജ്യത്തെ 10 സംസ്ഥാനങ്ങൾ


കേന്ദ്ര സര്‍ക്കാരിന്റെ അനിയന്ത്രിത നികുതിക്കൊള്ളയ്‌ക്കെതിരേ വ്യാഴാഴ്ച രാവിലെ 11 ന് ഏജീസ് ഓഫിസിനു മുമ്പിലും സംസ്ഥാന സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്‌ക്കെതിരേ അന്നേ ദിവസം സെക്രട്ടറിയേറ്റിനു മുമ്പിലും എസ്ഡിപിഐ ധര്‍ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് ഏജീസ് ഓഫിസിനു മുമ്പില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്യും. 



ALSO READ:  Fuel Price Reduced: പൊതുജനത്തിന് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം: പെട്രോളിന് 5ഉം ഡ‍ീസലിന് 10 രൂപയും കുറച്ചു


പെട്രോള്‍ വിലയില്‍ 27.90 രൂപ കേന്ദ്ര നികുതിയും 30.08 സംസ്ഥാന നികുതിയുമാണ്. ഡീസലിന് 21.80 രൂപ കേന്ദ്രനികുതിയും 22.76 ശതമാനം സംസ്ഥാന നികുതിയുമാണ്. ഇതു കൂടാതെ അധിക എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ സെസും വരും. ഇന്ധന വില നിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 11 മുതല്‍ 20 വരെ എസ്ഡിപിഐ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും ധര്‍ണ ഉള്‍പ്പെടെയുള്ള പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.


മണ്ഡലംതലങ്ങളില്‍ വനിതകളുടെ പ്രതിഷേധങ്ങള്‍, പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ സൈക്കിള്‍ റാലി, ബ്രാഞ്ച് തലങ്ങളില്‍ ഗൃഹസമ്പര്‍ക്കവും ലഘുലേഖ വിതരണവും തുടങ്ങി വ്യത്യസ്ഥങ്ങളായ പ്രതിഷേധ, പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.