തിരുവനന്തപുരം;പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിയോഗിച്ച മുഴുവന്‍ കണ്‍സള്‍ട്ടന്‍സികളെക്കുറിച്ചും ധവളപത്രം പുറത്തിറക്കണമെന്ന് ഫോര്‍വേഡ് 
ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ സിവില്‍ സര്‍വ്വീസിനെ നോക്കുക്കുത്തിയാക്കി സ്വാര്‍ത്ഥതാത്പര്യങ്ങളോടു കൂടി പ്രധാനപ്പെട്ട എല്ലാ പദ്ധതികള്‍ക്കും  കണ്‍സള്‍ട്ടന്‍സികളെ 
നിയമിച്ചിരിക്കുകയാണ്. കേരളത്തിലെ സിവില്‍ സര്‍വ്വീസിന് കാര്യക്ഷമതയില്ലെന്നും സമയബന്ധിതമായി ഒരു പദ്ധതിയും നടപ്പിലാക്കാന്‍ ഇവര്‍ക്ക് 
കഴിയില്ലെന്നുമുള്ള ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കണ്‍സള്‍ട്ടന്‍സികളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം 
തയ്യാറാക്കിയതാണെന്ന് വ്യക്തമാണ്. ഇ-മൊബിലിറ്റിയും അനുബന്ധ പദ്ധതികളും നടപ്പിലാക്കുന്നതിനു പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സ് എന്ന 
ബഹുരാഷ്ട്ര കമ്പനിയ്ക്ക് കരാര്‍ നല്‍കുന്നതിനു വേണ്ടി കേരളത്തിലെ സിവില്‍ സര്‍വ്വീസിന്‍റെ ആത്മാഭിമാനമാണ് മുഖ്യമന്ത്രി തകര്‍ത്തത്. 
ലോക ബാങ്കുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തന്നെ ആരോപണമുയര്‍ത്തിയിട്ടുള്ള പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സിന് 
സുപ്രധാന പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി നല്‍കുന്നതിനു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനുള്ള വഴിവിട്ട 
താത്പര്യത്തിന്‍റെ കാരണം ദുരൂഹമാണ് ദേവരാജന്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ നാലു വര്‍ഷക്കാലത്തിനുള്ളി ല്‍ ഈ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ എന്തൊക്കെ റിപ്പോര്‍ട്ടുകളാണ്  നല്‍കിയത്, 
ഇതില്‍ ഏതൊക്കെ പദ്ധതികൾ സര്‍ക്കാര്‍ നടപ്പിലാക്കി, നടപ്പിലാക്കിയ പദ്ധതികളുടെ ഗുണനിലവാരം എന്താണ്, 
ഇത്തരം കണ്‍സള്‍ട്ടന്‍സികള്‍ക്കായി പൊതുഖജനാവില്‍ നിന്നും എത്രമാത്രം പണം ചിലവഴിച്ചിട്ടുണ്ട്, 


Also Read:സ്വപ്ന സുരേഷും കൂട്ടാളികളും സ്വർണ്ണം കടത്തിയത് 23 തവണ.. !



ഈ കണ്‍സള്‍ട്ടന്‍സിക ള്‍ മുഖാന്തിരം എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അറിയുവാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്‌. 
അതിനാല്‍ സമഗ്രമായ ധവളപത്രം ആവശ്യമാണ്‌. കണ്‍സള്‍ട്ടന്‍സികള്‍ മുഖാന്തിരം ഉയര്‍ന്ന  ശമ്പളത്തില്‍ അനവധി നിയമനങ്ങള്‍ നടത്തിയ, 
ഐടി വകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി കേരളത്തിലെ തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചിരിക്കുകയാണെന്നും സംവരണ സംവിധാനങ്ങളെ 
അട്ടിമറിച്ചിരിക്കുകയാണെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.ഇടത് പാര്‍ട്ടിയായ ഫോര്‍വേര്‍ഡ് ബ്ലോക്ക് രൂക്ഷമായ മായ ഭാഷയിലാണ് മുഖ്യമന്ത്രിയെ 
വിമര്‍ശിക്കുന്നത്.ഇടത് പക്ഷം ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങള്‍ കേരളത്തില്‍ സിപിഎം ബാലികഴിച്ചെന്നും ഫോര്‍വേര്‍ഡ് ബ്ലോക്ക് ആരോപിക്കുന്നു.