കൊച്ചി: മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് മസ്തിഷ്ക മരണം സംഭവിക്കാത്തത് ആശുപത്രി ഉടമകൾ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായത് കൊണ്ടാണെന്ന് ഡോക്ടർ ഗണപതിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ പരാതി.അവയവദാനം വിവാദത്തിൽ കർമ്മ ന്യൂസ് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെ ഡോക്ടർ ഗണപതി അവയവദാനത്തെ വർഗീയവൽക്കരിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലെ അഭിഭാഷകനായ ആർ എൻ സന്ദീപാണ്  ഡോക്ടർ ഗണപതിയുടെ വർഗീയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.മുസ്ലിം    സമുദായത്തിൽ പെട്ടവർക്ക് മസ്തിഷ്ക മരണം സംഭവിക്കാത്തത് ആശുപത്രി ഉടമകൾ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായതിനാലാണന്നായിരുന്നു  ഡോക്ടർ ഗണപതിയുടെ വിവാദ പരാമർശം. 


ഇത്തരം പരാമർശങ്ങൾ അവയവദാനം എന്ന മഹത്തായ കർമ്മത്തിന് വർഗീയത നൽകാൻ ഇടയാക്കുമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. പരാമർശം ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ എന്ന്  അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.സമൂഹത്തിൽ ബോധപൂർവ്വം ഭിന്നത സൃഷ്ടിക്കാനാണ് ഡോക്ടർ  ഗണപതി ശ്രമിക്കുന്നത്.ഐപിസി 153 എ എ പ്രകാരം കുറ്റകരമായ പരാമർശങ്ങളാണ് ഡോക്ടർ ഗണപതി നടത്തിയിട്ടുള്ളത് എന്ന് പരാതിക്കാരൻ അഡ്വക്കേറ്റ് ആർ എൻ സന്ദീപ് പറഞ്ഞു.


അതേസമയം ഡോക്ടർ ഗണപതിക്കെതിരെ മന്ത്രി വി ശിവൻകുട്ടിയും രംഗത്ത് വന്നിരുന്നു. ഡോക്ടര്‍ ഗണപതി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല വിമര്‍ശനം ഉയര്‍ത്തുന്നതെന്നും അഭിമുഖത്തിലെ ദു സൂചനകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അറിഞ്ഞോ അറിയാതെയോ സാമൂഹിക വിഭജനത്തിന് കാരണമാകുന്ന ഒന്നിനെയും പിന്തുണയ്ക്കാനാവില്ലെന്നും അദ്ദേഹം തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.