Kerala 11th Pay Commission: ശമ്പള കമ്മീഷനെതിരെ ഒാർത്തഡോക്സ് സഭ, സർക്കാർ റിപ്പോർട്ട് അംഗീകരിക്കരുത്
എയിഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഇടപെടാൻ സമ്മതിക്കില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ധ്വംസിക്കുന്നു.
പത്തനംതിട്ട: പുതിയ ശമ്പള കമ്മീഷൻ ശുപാർശകൾക്കെതിരെ എതിർപ്പുമായി ഒാർത്തഡോക്സ് സഭ. കമ്മീഷൻറെ റിപ്പോർട്ട് ന്യൂനപപക്ഷ വിരുദ്ധ മാണെന്നാണ് സഭ ആരോപിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ് റിപ്പോർട്ട്. ഇത് ദുരുദ്ദേശപരവും, സംശയാസ്പദവുമാണെന്നും സഭ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ റിപ്പോർട്ട് അംഗീകരിക്കരുതെന്നും സഭ പറയുന്നു.
എയിഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഇടപെടാൻ സമ്മതിക്കില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ധ്വംസിക്കുന്നു. സഭക്കെതിരെയുള്ള ആസൂത്രണ ശ്രമങ്ങൾ തുടങ്ങിയ ആരോപണങ്ങളാണ് സഭ പറയുന്നത്.
എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഏർപ്പെടുത്താൻ ശുപാർശ ചെയ്തിരിക്കുന്ന പുതിയ പരിഷ്കാരങ്ങളാണ് സഭയെ ചൊടിപ്പിച്ചതെന്നാണ് സൂചന. നിയമനങ്ങളിൽ മാനേജ്മെൻറുകളുടെ പൂർണ അധികാരം മാറ്റണമെന്നും റിക്രൂട്ട്മെൻ് ബോർഡ് സ്ഥാപിക്കണമെന്നുമായിരുന്നു കമ്മീഷൻ ശുപാർശ.എന്നാൽ സർക്കാർ അംഗീകരിച്ചാൽ മാത്രമെ ഇത് പ്രാബല്യത്തിൽ വരുകയുള്ളു.
അതേസമയം ഇതിൽ സർക്കാർ നിലപാട് എന്താണെന്നാണ് എല്ലാവരും നോക്കി കാണുന്നത്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, തുടങ്ങിയ വിഭാഗങ്ങളും റിപ്പോർട്ടിനെ അനുകൂലിച്ചിട്ടില്ലെന്നാണ് സൂചന. പക്ഷെ ഇവരാരും നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...