തിരുവല്ല: ഓര്‍ത്തഡോക്സ് സഭയില്‍ കുമ്പസരിക്കാന്‍ എത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യൂവാണ് അറസ്റ്റിലായത്. തിരുവല്ലയില്‍ നിന്നാണ് മാത്യൂവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 


സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസാണ് പൊലീസ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. 


ഇതോടെ ഓര്‍ത്തഡോക്സ് സഭയിലെ പീഡനക്കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് രേഖപ്പെടുത്തുന്നത്.


അതേസമയം ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസിന്‍റെ മുണ്ടയാപ്പള്ളിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.


ഡിവൈഎസ്പി ജോസി ചെറിയാന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. എബ്രഹാം വര്‍ഗീസ് ഒളിവില്‍പോയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.


കഴിഞ്ഞ ദിവസം കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യൂ കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങിയിരുന്നു. 


വൈദികനെ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പത്തനംതിട്ട സബ് ജയിലിലാണ്. കേസില്‍ ഫാ. ജോബ് ഉള്‍പ്പെടെ മൂന്ന് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.