തിരുവല്ല: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ പരാതിക്കാരനില്‍ നിന്ന് ക്രൈംബ്രാഞ്ച് നാളെ മൊഴിയെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. വൈദികര്‍ക്കെതിരേ വീഡിയോ ക്ലിപ്പുകളടക്കമുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും.


അതേസമയം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഡിജിപിയോട് റിപ്പോര്‍ട്ട്‌ തേടി.


കുമ്പസരിക്കാനെത്തിയ യുവതിയെ ലൈംഗിക ചൂഷണത്തിനായി ഉപയോഗിച്ചെന്ന ആരോപണത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായുള്ള ആരോപണം സഭാ നേതൃത്വം നേരെത്തെ സ്ഥിരീകരിച്ചിരുന്നു.


ഈ തെളിവുകള്‍ കുടുക്കും


യുവതി കുറ്റസമ്മതം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഭര്‍ത്താവിന്‍റെ കൈവശമുണ്ട്. മാത്രമല്ല, കുറ്റസമ്മതം യുവതിയെക്കൊണ്ട് മുദ്രപത്രത്തില്‍ എഴുതി വാങ്ങുകയും ചെയ്തിരുന്നു.


ഹോട്ടലില്‍ ഡെബിറ്റ് കാര്‍ഡ്‌ ഉപയോഗിച്ച് ബില്‍ അടച്ചപ്പോള്‍ ലഭിച്ച ബാങ്കിന്റെ ഇമെയില്‍ സന്ദേശം, വൈദികരുമായി ചാറ്റ് ചെയ്തതിന്റെയും ഫോണ്‍ വിളിച്ചതിന്റെയും രേഖകളും ഭര്‍ത്താവിന്‍റെ പക്കലുണ്ട്.


സഭയെ വിശ്വസിക്കാനാവാത്തതിനാല്‍ ഇതിന്‍റെയെല്ലാം യഥാര്‍ത്ഥ തെളിവുകള്‍ സഭയുടെ അന്വേശന്‍ കമ്മീഷന് മുന്‍പാകെ നല്‍കിയിട്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.