Jayaram Daughter Malavka Jayara Marriage: മലയാളികളുടെ പ്രിയ താര ജോഡികളായ ജയറാമിന്റേയും പാർവ്വതിയുടേയും മകളായ പാർവ്വതി ജയറാമിന്റെ വിവാഹം കഴിഞ്ഞു. ഇന്ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം.(Photo Courtesy: Whiteline Photography)
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ് വരൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. (Photo Courtesy: Whiteline Photography)
ജയറാമിന്റെ മടിയിൽ ഇരുത്തിക്കൊണ്ടാണ് നവനീത് ചക്കിയുടെ കഴുത്തിൽ താലി ചാർത്തിയത്. തമിഴ് ബ്രാഹ്മിൺ സ്റ്റൈലിൽ ചുവന്ന സാരിയണിഞ്ഞാണ് മാളവിക മണ്ഡപത്തിൽ എത്തിയത്. (Photo Courtesy: Whiteline Photography)
യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്. (Photo Courtesy: Whiteline Photography)
ജനുവരിയിലായിരുന്നു മാളവിക ജയറാമിന്റേയും നവനീതിന്റേയും നിശ്ചയം കഴിഞ്ഞത്. നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.(Photo Courtesy: Whiteline Photography)
വർഷങ്ങൾക്ക് മുമ്പ് ഇതേ ഗുരുവായൂരമ്പല നടയിൽ വെച്ചാണ് ജയറാമിന്റേയും പാർവ്വതിയുടേയും വിവാഹം കഴിഞ്ഞത. മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഇരുവരും. (Photo Courtesy: Whiteline Photography)
Whiteline Photography ആണ് മാളവിക ജയറാമിന്റേയും നവനീതിന്റേയും വിവാഹത്തോടനുബന്ധിച്ച ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. (Photo Courtesy: Whiteline Photography)
മാളവിക ജയറാമിന്റേയും നവനീതിന്റേയും വിവാഹത്തിന് പങ്കെടുക്കാൻ നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയും എത്തിയിരുന്നു. (Photo Courtesy: Whiteline Photography)
ജയറാമിനേയും പാർവ്വതിയേയും പോലെ മക്കളായ മാളവികയ്ക്കും കാളിദാസീനും ആരാധകർ ഏറെയാണ്. (Photo Courtesy: Whiteline Photography)
ഈ കുടുംബത്തിന് നിരവധി ആരാധകരാണ് ഉള്ളത്. (Photo Courtesy: Whiteline Photography)