കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചെങ്കൊടിയേന്തിയ ചെറിയാന്‍ നേടിയ വിജയം ചെറുതൊന്നുമല്ല ഭരണമുന്നണിക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിലൂടെ നീങ്ങുകയായിരുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ വിജയം വിലമതിക്കാനാവാത്തത്. 


ഉപതെരഞ്ഞെടുപ്പ് വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞു എന്നത് സന്തോഷകരമായ കാര്യമാണെന്നും നാടിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 


അതുകൂടാതെ ഇടതുപക്ഷ സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം കൊണ്ട് മനസിലാക്കാന്‍ കഴിഞ്ഞതെന്നും അവര്‍  വ്യക്തമാക്കി.


‘ശരിയായ ദിശയിലാണ് നമ്മുടെ സര്‍ക്കാര്‍ എന്നതിന്‍റെ തെളിവാണിത്. ഈ വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് പകരും. നാടിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്. ഇടതുപക്ഷ മുന്നണിയെ വിജയിപ്പിച്ച ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് നന്ദി, ഒപ്പം സഹപ്രവര്‍ത്തകനായ സഖാവ് സജി ചെറിയാന് ആശംസകളും,’  മന്ത്രി കൂട്ടിച്ചേര്‍ത്തു.