തിരുവനന്തപുരം: ഇ കെ നായനാർ മന്ത്രിസഭയിൽ പ്രധാനിയായിരുന്ന പി.ശശി മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന പുത്തലത്ത് ദിനേശൻ ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ നിയമനം. പകരം പുത്തലത്തിന് ദേശാഭിമാനിയുടെ ചുമതല നൽകും. മുൻ ധനമന്ത്രി തോമസ് ഐസക് ചിന്തയുടെ പത്രാധിപരായും. കൈരളി ടിവിയുടെ ചുമതല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ 18ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പുതിയ ചുമതലകൾ സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. അതിനുശേഷം ഇന്നു ഏപ്രിൽ 19ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് പ്രധാനപ്പെട്ട ചുമതലകളിലേക്കുള്ള നേതാക്കളെ തിരഞ്ഞെടുത്തത്. 


ALSO READ : സിപിഎം ഘടകങ്ങളെ നിയന്ത്രിക്കുന്നത് മത തീവ്രവാദികൾ; രൂക്ഷവിമർശനവുമായി ചെറിയാൻ ഫിലിപ്പ്


സുപ്രധാന ചുമതലകളിലെ അനുഭവവും പോലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് അനുകൂല ഘടകമായി വന്നു. ഇത് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് കാരണമായി. ഇടക്കാലത്ത് വിവാദങ്ങളുടെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തുകയും ചെയ്തിരുന്നു.


നേരത്തെ ദേശാഭിമാനിയുടെ ചുമതല വഹിച്ചിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൈരളി ടിവിയുടെ ചുമതല നൽകി. പകരം ദേശാഭിമാനിയുടെ ചുമതല പുത്തലത്ത് ദിനേശനിലേക്കെത്തി. മുൻ ധനമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡോ. ടി എം തോമസ് ഐസക്കിനെ ചിന്ത വാരികയുടെ പത്രാധിപരായി തെരഞ്ഞെടുത്തു. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്‍റെയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രൻ പിള്ളയ്ക്കും കൈമാറി.


ALSO READ : Sitaram Yechury Car Controversy : യെച്ചൂരി സഞ്ചരിച്ച കാർ SDPI ബന്ധമുള്ള ക്രിമിനൽ കേസ് പ്രതിയുടെതെന്ന് BJP; ആരോപണം തളളി CPM


അതിനിടെ നേരത്തെ സിപിഎം ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പി.ബി അംഗമായതോടെ മുൻമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. മന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ഒരു വർഷക്കാലം കണ്ണൂർ കേന്ദ്രീകരിച്ചായിരുന്നു ഇപിയുടെ പ്രവർത്തനം. അടുത്തിടെ, എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിലും മുഖ്യസംഘാടകനായി നേതൃനിരയിൽ ഇ.പി പ്രവർത്തിച്ചിരുന്നു. 


വിജയരാഘവന് പി ബി അംഗത്വം ലഭിക്കുന്നതോടെ കേന്ദ്ര നേതൃത്വത്തിൽ ഉത്തരവാദിത്വങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിയാൻ കാരണം. എന്നാൽ, മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പിബി അംഗമായിരുന്ന ഘട്ടത്തിൽ എൽഡിഎഫ് കണ്‍വീനർ സ്ഥാനവും വഹിച്ചിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.