കൊല്ലം : ലോകത്തെ ബൃഹത്തായ  നിയമ രേഖയായ ഇന്ത്യൻ ഭരണഘടനയെ കുറിച്ചും ഭരണഘടന മൂല്യങ്ങളെ കുറിച്ചും ജനങ്ങൾക്ക് അറിവ് പകർന്ന് സമ്പൂർണ  ഭരണഘടന സാക്ഷരത  നേടിയ ആദ്യ വാർഡ് എന്ന നേട്ടം സ്വന്തമാക്കി കൊട്ടാരക്കര നഗരസഭയിലെ പടിഞ്ഞാറ്റിൻകര 27-ആം വാർഡ്. പ്രഖ്യാപനം  ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പടിഞ്ഞാറ്റിൻകര യു. പി. സ്കൂളിൽ  നിർവഹിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 കൊട്ടാരക്കര നഗരസഭയുടെ നേട്ടം അഭിമാനകരം. ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്ഥപനങ്ങളുടെയും  ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങൾ അഭിന്ദാർഹമെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ ഫോറത്തിന്റെയും തുല്യത ഫോറങ്ങളുടെയും പ്രവർത്തകരുടെ അക്ഷീണമായ പരിശ്രമത്തിലൂടെയാണ്  പടിഞ്ഞാറ്റിൻകര വാർഡ്  ഈ അഭിമാനനേട്ടം കൈവരിച്ചത്.  കൊല്ലം ജില്ല സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയായി ഓഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരികയാണ്. 


ഭരണഘടനയെ കുറിച്ചും ഭരണഘടന മൂല്യങ്ങളെ കുറിച്ചും പത്ത് വയസ്സിന് മുകളിലുള്ളവർക്ക്  അറിവ് പകർന്നു നൽകുന്ന മാതൃകാപരമായ ആശയം ജില്ലാ പഞ്ചായത്ത് , ജില്ലാ പ്ലാനിംഗ് കമ്മിറ്റിയും കിലയും ചേർന്നാണ്  നേതൃത്വം നൽകുന്നത്. പ്രഖ്യാപന സർട്ടിഫിക്കറ്റ് കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ നിർവഹിച്ചു. പ്രഖ്യാപനത്തോട് അനുബന്ധിച്ച് കാവുവിള ജംഗ്ഷൻ മുതൽ  പടിഞ്ഞാറ്റിൻകര യു. പി. സ്കൂൾ വരെ ഭരണഘടന സന്ദേശം ഘോഷയാത്രയും,  ആമുഖപ്രകാശനം, കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.
 
ചടങ്ങിൽ  കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു അദ്ധ്യക്ഷനായി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ. ഡാനിയേൽ നഗരസഭ വൈസ് ചെയർപേഴ്സൺ അനിതാ ഗോപകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.ആർ രമേശ്,  കെ. ഉണ്ണി കൃഷ്ണൻ മേനോൻ, ജി. സുഷമ, സുജ,  ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ ആമിന, കില സി.എച്ച്.ആർ.ഡി ഡയറക്ടർ ഡി.സുധ, ഡി.വൈ.എസ്.പി വിജയകുമാർ, നഗരസഭ കോഡിനേറ്റർ ബി.എസ് ഗോപകുമാർ,കൗൺസിലർമാർ, രാഷ്ട്രീയകക്ഷി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.