പത്മജ രാധാകൃഷ്ണൻ അന്തരിച്ചു
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു അന്ത്യം.
തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയും പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം. ജി. രാധാകൃഷ്ണന്റെ ഭാര്യയുമായ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.
Also read: ആറ്റിങ്ങലിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീൻ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികളെഴുതിയിട്ടുണ്ട്. കൂടാതെ എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങളും അവർ രചിച്ചിരുന്നു.
Also read: മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയുമായി പൊലീസ്
സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഒരു മകനും മകളുമുണ്ട്. മകൾ ദുബായിലും മകൻ ചെന്നൈയിൽ സൗണ്ട് ഡിസൈനറുമാണ്.