തിരുവനന്തപുരം: വുഹാനിലെ കോറോണ രാജ്യത്ത് താണ്ഡവം ആടുന്ന ഈ പശ്ചാത്തലത്തിൽ രോഗം വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ കടുപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നു. അതിന്റെ അടിസ്ഥാനത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
മാസ്ക് ധരിക്കാത്തതിന് ഏകദേശം രണ്ടായിരത്തോളം കേസെടുത്തിറ്റുണ്ട്. ഇനി ട്രാഫിക് പരിശോധനയ്ക്കായുള്ള ക്യാമറ ഉപയോഗിച്ച് മാസ്ക് ധരിക്കാത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ.
Also read: ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിക്കുന്നതിന് പിന്നിൽ പാക്-ചൈന ഗൂഢാലോചന..!
സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഹെൽമറ്റ് ധരിക്കാത്തത്, ട്രാഫിക് നിയമ ലംഘനം എന്നിവയാണ് ഇപ്പോൾ ക്യാമറയിൽ കൂടി കണ്ടെത്തുന്നത്. ഇതിന്റെ കൂടെ മാസ്ക് ധരിക്കാത്തവരുടെ ചിത്രങ്ങൾ കൂടി ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി സോഫ്റ്റ്വെയറിൽ ക്രമീകരണം വരുത്താനാണ് പൊലീസ് സൈബർ ഡോം തീരുമാനിച്ചിരിക്കുന്നത്.
Also read: പാക് ഭീകര സംഘടനയ്ക്കായി ചാരവൃത്തി; പിടിയിലായ യുവതിയെ NIA കസ്റ്റഡിയിൽ വിട്ടു
ഇതിൽ ഒരു പ്രശ്നം എന്നു പറയുന്നത് വാഹനങ്ങളിൽ യാത്രചെയ്യുന്നവരെ മാത്രമേ ക്യാമറയിൽ കിട്ടു എന്നുള്ളതാണ്. ഇതനുസരിച്ച് വാഹനത്തിന്റെ നമ്പർ പരിശോധിച്ച ശേഷം അതിന്റെ ഉടമയ്ക്ക് മാസ്ക് ധരിക്കാത്ത ഫോട്ടോ ഉൾപ്പെടെ നോട്ടീസ് നൽകാനാകും. എങ്കിലും കാൽനട യാത്രക്കാരെ പൊലീസ് പരിശോധിച്ചു തന്നെ തിരിച്ചറിയേണ്ടിവരും. പൊതുനിരത്തിൽ മാസ്ക് ഇല്ലാതെ സഞ്ചരിക്കുന്നത് കൂടുതൽ അപകടമാണ്.