ന്യൂഡൽ‌ഹി: കോൺ​ഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണു​ഗോപാൽ ബിജെപി അം​ഗത്വം സ്വീകരിച്ചു. പ്രകാശ് ജാവേദ്ക്കറാണ് പത്മജയ്ക്ക് ബിജെപി അം​ഗത്വം നൽകിയത്.  കഴിഞ്ഞ ദിവസം മുതൽ പത്മജ ബിജെപിയിൽ ചേരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സം​ഗതി വാർത്തയാതിന് പിന്നാലെ പത്മജ തന്നെ ഈ വാർത്തകൾ നിഷേധിച്ചുവെങ്കിലും പിന്നീട് തന്റെ ബിജെപി പ്രവേശനം സ്ഥിരീകരിക്കുകയായിരുന്നു. കോൺ​ഗ്രസിൽ നേരിട്ട അവ​ഗണനയാണ് താൻ കോൺ​ഗ്രസിൽ ചേർന്നതിന് കാരണമെന്നും കോണ‍​ഗ്രസുകാരാണ് തന്നെ ബിജെപിക്കാരിയാക്കിയതെന്നുമാണ് പത്മജ തന്റെ ബിജെപി പ്രവേശനവമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‌‍ത്തകരോട് പ്രതികരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെപിസിസി ഭാരവാഹിത്വവും എഐസിസിസി അം​ഗത്വവും വഹിച്ചിട്ടുണ്ട് പത്മജ. തൃശ്ശൂർ നിയമസഭയിലേക്ക് കഴിഞ്ഞ രണ്ടു തവണ മത്സരിച്ചെങ്കിലും പരാജയമാണ് നേരിട്ടത്. മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും 2004 ൽ മത്സരിച്ചു. കെ.ടി.ഡി.സി മുൻ ചെയർപേഴ്സൺ, ഇലക്ട്രിസിറ്റ് എംപ്ലോയീസ് കോൺഫ‍ഡേറേഷൻ, ഐ.എൻ.ടി.യു.സി വർക്കിങ് കമ്മിറ്റി അം​ഗം, പ്രിയദർശിനി ആൻഡ് രാജീവ് ​ഗാന്ധി സ്റ്റഡി സെന്റർ, എച്ച്. എം.ടി എംപ്ലോയീസ് യൂണിയൻ, ടെക്ക്നിക്കൽ എജ്യൂക്കേഷണൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ നിരവധി സംഘടനകളുടെ ഭാരവാഹിത്വം നിർവ്വ​ഹിച്ചിട്ടുണ്ട്. 


ALSO READ: നിയമന ചട്ടങ്ങൾ പാലിച്ചില്ല...! കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ


അതേസമയം പത്മജയുടെ ബിജെപി പ്രവേശനത്തിൽ കോൺ​ഗ്രസ്സിന് യാതൊരു വിധത്തിലുള്ള നഷ്ടവും സംഭവിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല.