പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി കാണാതായ സംഭവത്തിൽ കസ്റ്റഡിയിലെടുത്തവർക്കെതിരെ കേസെടുക്കില്ല. ഇവർക്ക് മോഷ്ടിക്കാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും പൂജാ സാധനങ്ങൾ താഴെ വീണപ്പോൾ നിവേദ്യ ഉരുളി മാറിയെടുത്താതണെന്നും മൊഴി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് എടുക്കേണ്ടെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. വിശദമായ മൊഴി എടുത്ത ശേഷം കസ്റ്റഡിയിലുള്ളവരെ വിട്ടയയ്ക്കും. ഈ മാസം 13 തീയതിയാണ് ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി കളവ് പോയത്. രണ്ട് ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഗണേശ് ഝാ ഉൾപ്പെടെ മൂന്ന് ഓസ്ട്രേലിയൻ പൗരരെ അറസ്റ്റ് ചെയ്തത്.


Read Also: കൊച്ചിയിൽ അലന്‍വാക്കറുടെ സം​ഗീത പരിപാടിക്കിടെ കവർന്നത് 39 ഫോണുകൾ; പ്രതികളെത്തിയത് വിമാനത്തിൽ, നാല് പേർ പിടിയിൽ


ഭാര്യക്കും സുഹൃത്തിനോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയതാണ് ഗണേഷ് ഝാ. ദർശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങൾ താഴെ വീണു. മറ്റൊരാളുടെ സഹായത്തോടെ ഇത് എടുത്ത് തന്നപ്പോൾ നിലത്തിരുന്ന പാത്രത്തിൽ വച്ചാണ് നൽകിയതെന്ന് ഗണേഷ് ജാ പറഞ്ഞു. പുറത്ത് പോയപ്പോഴും ആരും തടഞ്ഞില്ലെന്നും ഗണേശ് ഝാ വ്യക്തമാക്കി.


അതേസമയം അതീവ സുരക്ഷയുള്ള മേഖലിയിൽ നിന്നും മോഷണം പോയത് പൊലീസിന് വലിയ നാണക്കേടും ഞെട്ടലുമുണ്ടാക്കിയിരിക്കുകയാണ്.  സുരക്ഷാ വീഴ്ചയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം. തീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥരും 200 ഓളം പൊലീസ് ഉദ്യഗസ്ഥരും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.